മറവിരോഗത്തെ അകറ്റാന്‍ കൂണ്‍

ഭക്ഷണത്തില്‍ കൂണ്‍ ഉള്‍പ്പെടുത്തിയാല്‍ മറവി രോഗത്തെ തടയാമെന്ന് പുതിയ പഠനങ്ങള്‍.ഭക്ഷ്യയോഗ്യവും ഔഷധഗുണമുളളതുമായ കൂണുകളില്‍ അടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങള്‍ തലച്ചോറിലെ നാഡികളുടെ വളര്‍ച്ചയെ സഹായിക്കുന്നു. നാഡികളില്‍ വീക്കമുണ്ടാക്കുന്ന ന്യൂറോട്രോക്‌സിക് ആയ ഉദ്ദീപനത്തെ തടയുന്നതിലുടെയാണ് ഇത് സാധ്യമാകുന്നത്. പ്രായമാകുമ്പോഴുണ്ടാകുന്ന ഞരമ്പുകളുടെ നാശത്തെ തടയാന്‍ കൂണുകള്‍ക്ക് കഴിയുമെന്നാണ് പഠനം പറയുന്നത്. മലേഷ്യയിലെ മലയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഭക്ഷ്യയോഗ്യമായ കൂണുകളുടെ ഗുണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത.
കൂണിലടങ്ങിയിരിക്കുന്ന ബയോആക്ടീവ് സംയുക്തങ്ങളുടെ പ്രവര്‍ത്തനം നാഡികളെ സംരക്ഷിക്കുന്നതായി പഠനത്തില്‍ തെളിഞ്ഞു.ഓരോ കൂണും വളര്‍ച്ചാ നിയന്ത്രണം, സ്വയം പെരുകല്‍, തലച്ചോറിലെ ചില നാഡീകോശങ്ങളുടെ നിലനില്‍പ്പ് എന്നിവയിലെല്ലാം പങ്കുള്ള ഒരു തന്‍മാത്രയായ നെര്‍വ് ഗ്രോത്ത് ഫാക്ടര്‍ അഥവാ എന്‍ജിഎഫിന്റെ നിര്‍മ്മാണത്തെ വര്‍ധിപ്പിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടു. രോഗങ്ങളെ തടയുന്ന ഭക്ഷണങ്ങളെക്കുറിച്ച് വളരെ കുറച്ച് പഠനങ്ങള്‍ മാത്രമേ നടന്നിട്ടുളളുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡയിലെ സമ്പത്ത് പാര്‍ഥസാരഥി പറയുന്നു. നാഡികളെ സംരക്ഷിക്കുന്ന കൂടുതല്‍ ഭക്ഷ്യവസ്തുക്കളെ തിരിച്ചറിയാനുള്ള ഗവേഷണങ്ങള്‍ക്ക് ഈ പഠനഫലം ആക്കും കൂട്ടുമെന്നാണ് ഗവേഷകരുടെ അഭിപ്രായം
https://www.facebook.com/Malayalivartha