സന്ധിവേദനയെ കരുതിയിരിക്കാം

സന്ധിവേദനയെ നിസ്സാരമായി കാണണ്ട. ഇന്ന് സര്‍വ്വസാധാരണമാണ് ഈ അസുഖം. സ്ത്രീകളിലാണ് സന്ധിവേദനകളില്‍ അറുപത് ശതമാനവും ഇന്ന് കണ്ടുവരുന്നത്. സന്ധിവേദനക്ക് കാരണങ്ങള്‍ പലതാണ്. കാല്‍മുട്ട് വേദന, കൈമുട്ട് വേദന, നടുവേദന എന്നിവ ഇതിന്റെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. ഇന്നത്തെ ജീവിതശൈലിയും അമിതഭാരവും ഇതിന് കാരണമായി പറയുന്നു. കൂടാതെ ഹൈ-കീല്‍ ചെരുപ്പുകളുടെ ഉപയോഗവും ഇതിന് കാരണമാണ്.
പ്രസവശേഷം സ്ത്രീകളില്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ കുറയുന്നത് സന്ധിവേദനയ്ക്കുളള പ്രധാന കാരണമാണ്. സന്ധികളില്‍ നീര് കെട്ടുന്നതും സന്ധിവേദനയ്ക്ക് കാരണമാകുന്നു. തോള്‍, ഇടുപ്പ്, കൈമുട്ട് എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ക്ക് അധികമായി വേദന കണ്ടുവരുന്നത്. വിട്ടുമാറാത്ത സന്ധിവേദനയ്ക്ക് പലകാരണങ്ങളുണ്ട്. മരുന്നുകളിലൂടെ സന്ധിവേദനയ്ക്ക് താത്കാലിക ആശ്വാസം കിട്ടുമെങ്കിലും വീണ്ടും വരാതിരിക്കാന്‍ വേദനയുടെ മൂലകാരണം കണ്ടുപിടിച്ചു ചികിത്സിക്കണം.
ആയൂര്‍വേദം, സിദ്ധമര്‍മ്മ ചികിത്സ എന്നീ ചികിത്സാ സമ്പ്രദായങ്ങളെയാണ് സന്ധിവേദനയ്ക്ക് കൂടുതലായി ആശ്രയിക്കുന്നത്. ഈ ചികിത്സാരീതി സന്ധിവേദനയ്ക്ക് ഒരു ആശ്വാസം തന്നെയാണ്. ചീര, ബ്രൊക്കോളജി, ഉളളി, ഇഞ്ചി, ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങി ഒമേഗ-ത്രീ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് സന്ധിവേദനയെ ചെറുക്കാന്‍ സഹായിക്കും. ബദാം, വാള്‍നട്ട്, മത്തങ്ങയുടെ കുരു എന്നിവയിലും ഒമേഗ-ത്രീ ധാരമായി അടങ്ങിയിട്ടുണ്ട്. ഇവിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി എല്ലുകള്‍ക്ക് ബലം നല്‍കുന്നു. എല്ലിനുണ്ടാകുന്ന പൊട്ടലുകളും ബലക്കുറവും സന്ധിവേദനയ്ക്ക് കാരണമാകുന്നു.
https://www.facebook.com/Malayalivartha