രോഗം ചെറുക്കും ഒറ്റമൂലികൾ

ചെറിയ ഒരു ജലദോഷം വന്നാൽ പോലും ആശുപത്രിയിൽ പോയി ആന്റിബിയോട്ടിക് അടക്കമുള്ള മരുന്നുകൾ കഴിക്കുന്നവരാണ് ഏറെയും. ഇത് താൽക്കാലിക രോഗശമനം ഉണ്ടാക്കുമെങ്കിലും ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി കുറയ്ക്കും.
പണ്ട് നമ്മുടെ വീടുകളിൽ ഉള്ളവർക്ക് ഒരുവിധം അസുഖങ്ങൾക്കെല്ലാം പ്രതിവിധിയായി ഒറ്റമൂലികൾ ഉണ്ടായിരുന്നു. ഇത് ഏറെ പാൽ;അപ്രദമാണെങ്കിലും ഇന്നത്തെ അണുകുടുംബങ്ങളിൽ ഉള്ളവർക്ക് ഇതിനെക്കുറിച്ചു വലിയ അറിവ് ഉണ്ടായിരിക്കില്ല. ഏറെ ഫലപ്രദമായ ചില ഒറ്റമൂലികൾ ഇവിടെ കൊടുക്കുന്നു. ഗുരുതരമെന്നും മരുന്ന് കഴിയ്ക്കണം എന്ന് കരുതുന്ന പല രോഗങ്ങള്‍ക്കും ഇതൊരു പരിഹാരമാണ്.
ആര്‍ത്തവ വേദന
ആര്‍ത്തവ വേദന സ്ത്രീകളില്‍ പതിവാണ്. ഇന്നത്തെ കാലത്ത് വളരെ ചെറുപ്പത്തിൽ തന്നെ പെൺകുട്ടികളിൽ ആർത്തവം തുടങ്ങാറുണ്ട്. സ്‌കൂളിൽ പോകുന്നതിനും മറ്റും വയറുവേദന തടസ്സമാകുമ്പോൾ അമ്മമാർ പൊതുവെ ആശ്രയിക്കുന്നത് വേദന സംഹാരി ഗുളികകളെയാണ് .എന്നാല്‍ പണ്ട് കാലങ്ങളില്‍ ചെയ്തിരുന്ന ഒറ്റമൂലി എന്ന് പറയുന്നത് കാച്ചില്‍ അഥവാ ചേമ്പ് കഴിയ്ക്കുക എന്നതാണ്. വിറ്റാമിന്‍ എ വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. അതുപോലെ വേദനയുള്ളപ്പോൾ ചൂടുള്ള പാലും പകുതി വേവിച്ച കോഴിമുട്ടയും കഴിക്കുന്നതും പരിഹാരമായി കണ്ടിട്ടുണ്ട്.
ആര്‍ത്രൈറ്റിസ് പരിഹാരം
ആര്‍ത്രൈറ്റിസ് വേദന നിങ്ങളെ അലട്ടാറുനോ? കാലിലെ നീരും വേദനയും മാറാൻ ഫലപ്രദമായ ഒറ്റമൂലിയുണ്ട്. ഉണക്കമുന്തിരി വെള്ളത്തില്‍ ഒരു രാത്രി മുഴുവന്‍ ഇട്ടു വെയ്ക്കുക. ഇത് പിറ്റേദിവസം കഴിയ്ക്കാം. ആര്‍ത്രൈറ്റിസ് മൂലമുണ്ടാകുന്ന കാലിലെ വീക്കവും വേദനയും മാറും
വയറിളക്കത്തിന് പരിഹാരം
ഒരു സ്പൂണ്‍ ഒലീവ് ഓയില്‍ കഴിച്ചാൽ വയറിളക്കം ശമിക്കും
വായ് നാറ്റത്തിന്
വായ് നാറ്റം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ ഒറ്റമൂലി നല്ല പരിഹാരമാണ്. സെലറിയുടെ ഇല ചവയ്ക്കുന്നത് ശീലമാക്കുക. വായ്‌നാറ്റം നിശ്ശേഷം മാറിക്കിട്ടും.
ചെവി വേദന
ചെവി വേദന വന്നാല്‍ ഡോക്ടറെ കാണുന്നതിന് മുൻപ് അല്‍പം നാരങ്ങ നീര് ചെവിയിലൊഴിച്ചു നോക്കൂ. ഭേദമായില്ലെങ്കില്‍ മാത്രം ഡോക്ടറെ കണ്ടാൽ മതി
ദഹനപ്രശ്‌നങ്ങള്‍
ദഹനപ്രശ്‌നങ്ങളാണ് മിക്കവരെയും അലട്ടുന്ന മറ്റൊരു പ്രശ്‌നം. ആപ്രിക്കോട്ട് പഴം കഴിച്ചാല്‍ ദഹനപ്രശ്‌നങ്ങളെ പേടിക്കണ്ട.
മൂത്രാശയ അണുബാധ
മൂത്രാശയ അണുബാധ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഒരല്‍പം ബേക്കിംഗ് സോഡ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചാലിച്ച് കഴിയ്ക്കാം, ഇത് മൂത്രാശയ അണുബാധയെ ഇല്ലാതാക്കും.
ചിലന്തി വിഷത്തിന്
ചിലന്തി കടിച്ച വിഷം ഇല്ലാതാക്കാന്‍ ഒരു ഉരുളക്കിഴങ്ങ് എടുത്ത് മുറിച്ച് ചിലന്തി കടിച്ച ഭാഗത്ത് തടവുക. ഇത് ചിലന്തി കടിച്ചതിന്റെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.
സൂര്യാഘാതം
സൂര്യാഘാതം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരം വീട്ടിലുണ്ട്. കറ്റാര്‍വാഴയുടെ നീര് സൂര്യാഘാതം ഏറ്റ സ്ഥലത്ത് തേച്ചാല്‍
സൂര്യാഘാതം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ ഇല്ലാതാകും .
ജലദോഷത്തിന്
ജലദോഷം നിസ്സാരമായ അസുഖമാണെങ്കിലും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കും . ഇനി ജലദോഷത്തിന്റെ അസ്വസ്ഥത ഉള്ളപ്പോൾ അല്‍പം പച്ച ഇഞ്ചി കഴിച്ച് നോക്കൂ. ഇഞ്ചിയോടൊപ്പം അല്‍പം ഉപ്പ് ചേർക്കുന്നതും നല്ലതാണ് . ജലദോഷത്തിന് നിമിഷനേരംകൊണ്ട് പരിഹാരമാകും
https://www.facebook.com/Malayalivartha