ചിലന്തി വിഷം കൊണ്ട് പക്ഷാഘാതം ചികിത്സിക്കാം

തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലക്കുകയോ തലച്ചോറില്‍ രക്തസ്രാവമുണ്ടാകുകയോ ചെയ്യുമ്പോളാണ് പക്ഷാഘാതം ഉണ്ടാകുന്നത്. ഓരോ രണ്ടു സെക്കന്റിലും ലോകത്ത് ഒരു സ്‌ട്രോക്ക് കേസ് വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. അടുത്ത 15 വര്‍ഷത്തിനിടയില്‍ ഈ കണക്ക് ഇരട്ടിക്കും എന്നും പറയപ്പെടുന്നു. ലോകത്ത് എട്ടില്‍ ഒരാള്‍ മരിക്കുന്നത് പക്ഷാഘാതം കാരണം എന്ന് പറയപ്പെടുന്നു. പക്ഷാഘാതശേഷം തലച്ചോറിനുണ്ടാകുന്ന ക്ഷതത്തില്‍ നിന്നും തലച്ചോറിനെ സംരക്ഷിക്കാന്‍ ഇത് വരെയും മരുന്നുകള്‍ ഇല്ലായിരുന്നു. എന്നാല്‍ ചിലന്തി വിഷത്തില്‍ അടങ്ങിയിരിക്കുന്ന ഒരു Protein പക്ഷാഘാതശേഷം തലച്ചോറിലുണ്ടാക്കുന്ന ക്ഷതത്തില്‍ നിന്നും പരിരക്ഷിക്കാന്‍ സഹായിക്കും എന്നതാണ് പുതിയ പഠനറിപ്പോര്‍ട്ട്.
Hi1a എന്ന പ്രോട്ടിനിന്റെ ഒരു മാത്ര കൊണ്ട് ലാബിലെ എലികളില്‍ നടത്തിയ പരിക്ഷണം വിജയം കണ്ടു. ഇത് ഭാവിയില്‍ പക്ഷാഘാതചികിത്സയില്‍ വലിയ വഴിത്തിരിവായേക്കാമെന്ന് ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത് മനുഷ്യരില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ല.ഓസ്‌ട്രേലിയന്‍ ഫണല്‍ വെബ് സ്‌പൈഡറില്‍ നിന്നും വിഷം ശേഖരിച്ച അതില്‍ നിന്നും Hi1a എന്ന Protein വേര്‍തിരിച്ചെടുക്കുന്നു. ഗവേഷകര്‍ പറയുന്നു പക്ഷാഘാതശേഷം ഈ പ്രോട്ടിന്‍ അസാധാരണമായ അളവില്‍ എട്ടു മണിക്കൂര്‍ തലച്ചോറിനെ സംരക്ഷിക്കുന്നു. മാത്രവുമല്ല ഒരു പരിധി വരെ ക്ഷതം സംഭവിച്ച കോശങ്ങളെയും ഇത് സംരക്ഷിക്കുന്നു. ഒപ്പം ഒന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു സ്‌ട്രോക്ക് ഒരു എമര്‍ജന്‍സി ആണ്. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാമോ അത്രയും നേരത്തെ ശരിയായ ചികിത്സയും തുടങ്ങാം ഒപ്പം തന്നെ ഒരു ജീവനും രക്ഷിക്കാം.
https://www.facebook.com/Malayalivartha