മൈഗ്രേന്റെ ലക്ഷണങ്ങളും രോഗകാരണങ്ങളും

നെറ്റിയുടെ ഇരുവശങ്ങളിലുമായി മാറിവരുന്ന വളരെ ശക്തമായ തലവേദനയാണ് മൈഗ്രേന്‍ അഥവാ കൊടിഞ്ഞി. ചര്‍ദ്ദി, ശബ്ധം കേള്‍ക്കാന്‍ പ്രയാസം, വെളിച്ചത്തോട് അസഹ്യത എന്നീ വിഷമതകള്‍ ഉണ്ടാകുന്നതാണ് ലക്ഷണങ്ങള്‍. രക്തത്തിലെ ചിലതരം ഹിസ്റ്റമിനുകളുടെ സാന്നിധ്യം രോഗകാരണമായി കരുതപ്പെടുന്നതല്ലാതെ മൈഗ്രേന്റെ യഥാര്‍ഥ കാരണം വൈദ്യശാസ്ത്രത്തിന് ഇനിയുെ വ്യക്തമായിട്ടില്ല. അമിത ഉത്കണഠ ഈ രോഗത്തിന് കാരണമാണ്.
തലവേദന തുടങ്ങികഴിഞ്ഞാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തലവേദന ശമിക്കുന്നതുവരെ കട്ടിയുളള ഭക്ഷണം കഴിക്കാതിരിക്കുക. തണുത്തവെളളതില്‍ തലകഴുകുക. മുട്ട, മത്സ്യം, ടിന്നിലടച്ച ഭക്ഷണങ്ങള്‍, തൈര്, ഐസ്‌ക്രീം എന്നിവ ഒഴിവാക്കുക. മല്ലിയില അരച്ച് തണുത്തവെളളത്തില്‍ ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുന്നത് തലവേദനയ്ക്ക് ആശ്വാസം നല്‍കും. സാധാരണ പെയിന്‍ ബാമുകള്‍ മൈഗ്രേന്‍ തലവേദന വര്‍ധിപ്പിക്കുമെന്നതിനാല്‍ അവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മരുന്നുകള്‍ക്ക് വേദന കുറയ്ക്കാന്‍ കഴിയുമെന്നല്ലാതെ പൂര്‍ണ്ണമായി മൈഗ്രേന്‍ മാറ്റാന്‍ സാധിക്കുകയില്ല.
https://www.facebook.com/Malayalivartha