കാന്‍സര്‍ മരണങ്ങളുടെ പ്രധാന കാരണം

മനുഷ്യരാശിയെ കാര്‍ന്ന് തിന്നുന്ന രോഗങ്ങളുടെ മുന്‍നിരയിലാണ് ഇന്ന് കാന്‍സര്‍. കാന്‍സര്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. കാന്‍സര്‍ നിര്‍ണയത്തിനും ചികിത്സയ്ക്കും നിര്‍ണായകമായ വഴിത്തിരിവാണ് പുതിയ പഠനം. കാന്‍സര്‍ മുഴകള്‍ രൂപപ്പെടുന്നതിനു വളരെ മുമ്പുതന്നെ കാന്‍സര്‍ രോഗം നമ്മുടെ അവയവങ്ങളെ ഗ്രസിച്ചിരിക്കാം എന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരത്തില്‍ കാന്‍സര്‍ കോശങ്ങള്‍ ദീര്‍ഘകാലം പതുങ്ങിക്കിടക്കാമെന്നും പിന്നീട് പെട്ടെന്നു മുഴകളോ കാന്‍സര്‍ വ്രണങ്ങളോ മുറിവുകളോ ആയി പ്രത്യക്ഷപ്പെട്ട് ശരീരത്തെ കാര്‍ന്നു തിന്നേക്കാമെന്നുമാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.
കാന്‍സര്‍ ഉത്ഭവിക്കുന്ന അവയവത്തില്‍നിന്നു കാന്‍സര്‍ കോശങ്ങള്‍ നാമറിയാതെ വിതരണം ചെയ്യപ്പെട്ട് അല്പം മാറി സെക്കന്‍ഡറി കാന്‍സര്‍ കാണപ്പെടുന്നതാണ് കാന്‍സര്‍മരണങ്ങളുടെ പ്രധാന കാരണം. മെറ്റസ്റ്റാസിസ് എന്നാണ് ഈ അവസ്ഥയ്ക്കു പേര്. കാന്‍സര്‍ ആദ്യമുണ്ടാകുന്ന അവയവത്തിലെ െ്രെപമറി രോഗാവസ്ഥയില്‍നിന്ന് കാന്‍സര്‍ കോശങ്ങള്‍ വിഘടിച്ച് രക്തത്തിലൂടെയോ ലിംഫ് സിസ്റ്റത്തിലൂടെയോ വിതരണം ചെയ്യപ്പെടുകയും പുതിയ ടൂമറുകള്‍ രൂപപ്പെടുകയും ചെയ്യുന്നു. മെറ്റസ്റ്റാസിസ് ടൂമര്‍ എന്നാണ് ഇതറിയപ്പെടുന്നത്. കാന്‍സര്‍മരണങ്ങളില്‍ 90 ശതമാനത്തിന്റെയും കാരണം ഇതാണ്.
https://www.facebook.com/Malayalivartha