പ്രമേഹം വിഷാദരോഗത്തിന് ഇടയാക്കും

കൃത്യമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ പ്രമേഹരോഗികള്‍ വിഷാദരോഗത്തിന് അടിമയാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ജി.വി.എസ്. മൂര്‍ത്തിയാണ് ഈ കണ്ടെത്തലിന് പിന്നില്‍. അടുത്ത ഇരുപത് വര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം 120 ദശലക്ഷമായി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 110 ദശലക്ഷം പ്രമേഹരോഗികളുള്ള ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 70 ദശലക്ഷം പ്രമേഹരോഗികളുണ്ട്.
ഇന്ത്യയില്‍ രോഗങ്ങള്‍മൂലം മരിക്കുന്നവരില്‍ 50 ശതമാനത്തിെന്റയും മരണകാരണം പ്രമേഹമാണ്. ഇന്ത്യയില്‍ പ്രമേഹവും അനുബന്ധരോഗങ്ങളും മൂലം ഒരു രോഗി വര്‍ഷത്തില്‍ ശരാശരി 25,000 രൂപയോളം ചെലവിടുന്നുണ്ട്. ആഗോളതലത്തില്‍ പ്രമേഹരോഗത്തിെന്റ ചികിത്സക്ക് ഒരു വര്‍ഷം ചെലവിടുന്നത് 67,300 കോടി അമേരിക്കന്‍ ഡോളറാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രമേഹരോഗത്തെ അവരുടെ പദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും മൂര്‍ത്തി പറഞ്ഞു.
ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 2011-ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ ആരോഗ്യപദ്ധതിയില്‍ പ്രമേഹരോഗികള്‍ക്ക് വിദഗ്ധ പരിശോധനയും ഇന്‍സുലിന്‍ അടക്കമുള്ള മരുന്നും നല്‍കും. രാജ്യത്തെ 100 ജില്ലകളിലാണ് പദ്ധതിയുള്ളത്. ഇത് 500 ജില്ലകളിലേക്ക് വികസിപ്പിക്കുമെന്നും ജീവിതശൈലി നിയന്ത്രണത്തിലൂടെയും യോഗ, ധ്യാനം എന്നിവയിലൂടെയും രോഗപ്രതിരോധം സാധ്യമാക്കുകയും ചെയ്യും
https://www.facebook.com/Malayalivartha