സൈനസ് രോഗങ്ങള്‍ക്ക് വായുമലിനീകരണം കാരണമാകും

വായുമലിനീകരണം സൈനസ് രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വായൂ മലിനീകരണം ആളുകളില്‍ വര്‍ഷം മുഴുവന്‍ നീളുന്ന മൂക്കൊലിപ്പിനും സൈനസ് പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള പുകയും മറ്റും വായൂ മലിനീകരണത്തിനും ആസ്ത്മയ്ക്കും കാരണമാകുന്നതായി മുന്‍പേ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ശ്വസന വ്യവസ്ഥയുടെ ഉപരിഭാഗത്തെ ബാധിക്കുന്നതിന് തെളിവുകള്‍ ഇല്ലായിരുന്നു.
മലിന വായു ശ്വസിക്കുന്നത് വലിയ പട്ടണങ്ങളിലും വ്യാവസായിക സ്ഥാപനങ്ങള്‍ക്കു ചുറ്റിലും ജീവിക്കുന്നവരുടെ ആരോഗ്യത്തെയും സൗഖ്യത്തെയും ദോഷകരമായി ബാധിക്കും. യു എസ് പോലുള്ള രാജ്യങ്ങളില്‍ വായൂ മലിനീകരണം നിയന്ത്രണ വിധേയമാണ് എങ്കിലും ന്യൂഡല്‍ഹി, കെയ്‌റോ , ബെയ്ജിങ്ങ് പോലുള്ള സ്ഥലങ്ങളില്‍ ആളുകള്‍ വിറകടുപ്പുകള്‍ ഉപയോഗിക്കുമ്പോഴും ഫാക്ടറികളില്‍ നിന്നു വായുവിലേക്കു പുറന്തള്ളുന്ന മാലിന്യങ്ങളും ഗുരുതരമായ സൈനസ് രോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടുന്നു.
ഗുരുതരമായ സൈസനസൈറ്റിസ്, വേദനയ്ക്കും മുഖത്തെ സമ്മര്‍ദത്തിനും മൂക്കൊലിപ്പിനും കാരണമാകും. ഗുരുതരമായ സൈനോ നേസല്‍ രോഗങ്ങളുടെ ഭാഗമായി വിഷാദം, കഠിനമായ ക്ഷീണം, ഉത്സാഹമില്ലായ്മ ഇവയെല്ലാം ഉണ്ടാകാം. വായു അറകളുടെ ജീവശാസ്ത്രത്തെ മലിനീകരണം എങ്ങനെ ബാധിക്കുന്നു എന്നറിയാന്‍ എട്ടാഴ്ച പ്രായമുള്ള 38 എലികളിലാണ് പഠനം നടത്തിയത്. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍, പൊടി, പൂമ്പൊടി ഇവയുള്ളയിടത്തും ശുദ്ധവായൂ ലഭിക്കുന്നിടത്തും എലികളെ പാര്‍പ്പിച്ചു.
16 ആഴ്ചക്കാലം ആഴ്ചയില്‍ അഞ്ചു ദിവസം ആറു മണിക്കൂര്‍ വീതം 19 എലികളെ ശുദ്ധവായുവും 19 എലികളെ മലിനവായുവും ശ്വസിക്കാന്‍ അനുവദിച്ചു. മൂക്കും സൈനസും വെള്ളം കൊണ്ട് കഴുകിയ ശേഷം കോശങ്ങള്‍ പരിശോധിച്ചു. മലിനവായു ശ്വസിച്ച എലികളില്‍ ശുദ്ധവായു ശ്വസിച്ച എലികളെക്കാള്‍ ശ്വേതകോശങ്ങള്‍ അധികവും ന്യൂട്രോഫില്‍, ഈസ്‌നോഫീല്‍, മാക്രോഫേജ് മുതലായവ കലര്‍ന്നിരുന്നതായും കണ്ടു. ഉദാഹരണമായി ശുദ്ധവായു ശ്വസിച്ച എലികളെക്കാള്‍ മലിനവായു ശ്വസിച്ച എലികളില്‍ മാക്രോഫേജിന്റെ അളവ് നാലിരട്ടി ആണെന്നു കണ്ടു.
മലിനവായു ശ്വസിക്കുന്നത് സൈനസിന്റെയും മൂക്കിലെ വായു കടന്നുപോകുന്നിടത്തെയും ശിഥിലമാക്കുന്നു. പൂമ്പൊടിയും അണുക്കളും ഉള്‍പ്പെടെ അണുബാധയുണ്ടാക്കുന്ന എല്ലാത്തില്‍ നിന്നും ഈ കോശങ്ങളെ സംരക്ഷിക്കേണ്ടതാണെന്നും പഠനം പറയുന്നു. ഇന്ത്യന്‍ വംശജനും യുഎസിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുമായ മുറെ രാമനാഥന്റെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനം, അമേരിക്കന്‍ ജേണല്‍ ഓഫ് റസ്പിറേറ്ററി ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha