എന്താണ് ചിക്കന്‍ സ്‌കിന്‍

ചിക്കന്‍ സ്്കിന്‍ അഥവാ കെരാറ്റോസിസ് പിലാരിസിസ് എന്ന അവസ്ഥയില്‍, ചര്‍മ്മം പരുപരുത്തതും ചെറിയ കുരുക്കളോടു കൂടിയതുമായിരിക്കും. ഈ അവസ്ഥയിലുള്ളവരുടെ ചര്‍മ്മം കണ്ടാല്‍, രോമാഞ്ചം സ്ഥിരമായി നിലനില്‍ക്കുന്നതു പോലെ തോന്നിക്കും. ഈ അവസ്ഥ അപകടകരമല്ല. ചില വീട്ടു ചികിത്സകളിലൂടെ ഇത് മാറ്റിയെടുക്കാനും സാധിക്കും. ഇത് പ്രധാനമായും ബാധിക്കുന്നത് കൈത്തണ്ടകളെയും തുടകളെയുമാണ്. ചര്‍മ്മത്തിലുടനീളം വളരെ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെടും. ഇതിന് ചര്‍മ്മത്തിന്റെ നിറം മുതല്‍ ചുവപ്പ് നിറം വരെ ആകാം. ഇത് കുടുംബപരവുമാകാം. ചര്‍മ്മം സാന്‍ഡ് പേപ്പര്‍ പോലെ പരുപരുത്തതാകും.ചില അവസരങ്ങളില്‍, ഇതിന് ചൊറിച്ചില്‍ അനുഭവപ്പെടുകയും മുഴകള്‍ക്ക് ചുറ്റും പിങ്ക് നിറം പ്രത്യക്ഷപ്പെടുകയും ചെയ്‌തേക്കാം.
കെരാറ്റോസിസ് പിലാരിസിന്റെ കാരണം രോമകൂപങ്ങളില്‍ കൂടിയ അളവില്‍ കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ അടിഞ്ഞുകൂടുന്നതാണ് ഇതിന്റെ പ്രധാന കാരണം. കെരാറ്റിന്‍ അടിഞ്ഞുകൂടുന്നതു മൂലം രോമകൂപങ്ങള്‍ അടയുകയും ചര്‍മ്മം പരുപരുത്തത് ആവുകയും ചെയ്യുന്നു. ഇത്തരത്തില്‍ അടയുന്നതു മൂലം രോമകൂപങ്ങള്‍ വിസ്തൃതമാവുകയും ചര്‍മ്മത്തില്‍ കുത്തുകള്‍ പോലെ കാണപ്പെടുകയും ചെയ്യുന്നു. ഈര്‍പ്പം കുറഞ്ഞതും തണുപ്പുള്ളതുമായ കാലാവസ്ഥയില്‍ ഇത് കൂടുതല്‍ വ്യക്തമാവും. ചര്‍മ്മത്തിന്റെ ബയോപ്‌സി നടത്തുന്നതിലൂടെ ഇത് തിരിച്ചറിയാന്‍ സാധിക്കും.
കെരാറ്റോസിസ് പിലാരിസിസ് പ്രതിരോധിക്കാന്‍ വ്യക്തമായ മാര്‍ഗങ്ങളൊന്നുമില്ല. സോപ്പ് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ വരള്‍ച്ച വര്‍ധിപ്പിക്കും അതിനാല്‍ സോപ്പ് അടങ്ങാത്ത ക്‌ളെന്‍സറുകള്‍ ഉപയോഗിക്കുക. കുളിക്കുന്ന സമയത്ത് എക്‌സ്‌ഫോലിയേറ്റിംഗ് ഫോം അല്ലെങ്കില്‍ പ്യൂമിസ് സ്‌റ്റോണ്‍ ഉപയോഗിക്കുക. ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തുക. ഇളം ചൂടുള്ള വെള്ളത്തില്‍ കുളിക്കുക. പുരട്ടുന്നതിനുള്ള റെറ്റിനോയിഡുകള്‍ ഉപയോഗിക്കുക. ലേസര്‍ ഹെയര്‍ റിമൂവല്‍. ചുവപ്പു നിറം താല്‍ക്കാലികമായി നീക്കം ചെയ്യുന്നതിന് പള്‍സ് ഡൈ ലേസര്‍ ചികിത്സ. ഇത്മൂലം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്.
https://www.facebook.com/Malayalivartha