പങ്കാളി ഒന്നില്‍ കൂടുതലെങ്കില്‍ ഗര്‍ഭാശയ ഗളകാന്‍സറിന് സാധ്യത

ഒന്നില്‍ കൂടുതല്‍ പേരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പെടുന്നവര്‍ക്ക് ഗര്‍ഭാശയ ഗളകാന്‍സര്‍ (സെര്‍വിക്കല്‍ കാന്‍സര്‍) വരാന്‍ സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ എന്ത് അര്‍ത്ഥമാണുളളതെന്ന് ചിന്തിക്കുന്നവരുണ്ടാകാം.
ഒരു പുരുഷനുമായി ജീവിതകാലം മുഴുവന്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴില്ലാത്ത എന്ത് റിസ്‌ക്കാണ് ഒന്നില്‍ കൂടുതല്‍ പുരുഷന്‍മാരുമായി ബന്ധപ്പെടുമ്പഴുളളത് എന്ന് ചോദിക്കുന്നവരുണ്ടാകാം. എന്തുകൊണ്ടാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നത് എന്ന് മനസിലാക്കിയാല്‍ ഇത്തരം സംശയങ്ങള്‍ മാറും.
ഹ്യൂമന്‍ പാപ്പിലോമ വൈറസ് അഥവാ എച്ച്.പി.വി ആണ് സെര്‍വിക്കല്‍ കാന്‍സറിന് കാരണക്കാരന്‍. ഒന്നില്‍ കൂടുതല്‍ ലൈംഗീക പങ്കാളികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കാര്‍ക്കെങ്കിലും എച്ച.പി.വി വൈറസ് ബാധ ഉണ്ടെങ്കില്‍ ആ വൈറസ് സ്ത്രീകളിലേക്ക് എത്തുകയും അത് സെര്‍വിക്കല്‍ കാന്‍സറിനു കാരണമാകുകയും ചെയ്യും.
ഒരേയൊരു ലൈംഗീക പങ്കാളി മാത്രമേയുളളു എന്നതുകൊണ്ട് മാത്രം ഒരിക്കലും സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകില്ലെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. എച്ച്.പി.വി വൈറസ് വാഹകരായവര്‍ക്ക് പുറമേ യാതൊരു ലക്ഷണങ്ങളും ഉണ്ടായെന്ന് വരില്ല.
ഒരു ലൈംഗീക പങ്കാളി മാത്രമേയുളളുവെങ്കിലും ഇടയ്ക്ക് പാപ്‌സ്മിയര്‍ ടെസ്റ്റ് നടത്തി നോക്കുന്നത് ഉചിതമായിരിക്കും. എച്ച.പി.വി വൈറസിന് ചര്‍മ്മത്തില്‍ നിന്നും ചര്‍മ്മത്തിലേക്ക് ബാധിക്കാനുളള കഴിവുണ്ട്.
രോഗ പ്രതിരോധശക്തി കൂടുതലുളള വ്യക്തികളിലേക്ക് ഈ വൈറസ് പെട്ടെന്ന് ബാധിക്കുകയില്ല. എങ്കിലും ലൈംഗീക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത് ലൈംഗീക ബന്ധത്തിനിടെ പകരുന്ന മറ്റു രോഗങ്ങള്‍ക്കും ഫലപ്രദമായ സുരക്ഷാരീതിയാണ്.
https://www.facebook.com/Malayalivartha