ചൂടുകാലത്ത് ചെറുപ്പക്കാരായ പുരുഷന്മാരിൽ ക്യാന്‍സര്‍ സാധ്യത ഏറെ

വേനൽക്കാല രോഗങ്ങളുടെ പിടിയിൽ അകപ്പെടുന്നത് ഏറെയും ചെറുപ്പക്കാരായ പുരുഷന്‍മാരാണ്. പ്രത്യേകിച്ച് മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ അധികവും പുരുഷന്‍മാരാണ്.ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള ഗുരുതര രോഗങ്ങൾ വരെ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
വേനല്‍ക്കാല രോഗങ്ങളില്‍ മുന്നിലുള്ളത് വൃക്കയിലെ അര്‍ബുദം ആണ്. ചെറുപ്പക്കാരിൽ ഇത് വരാനുള്ള സാധ്യത ഏറെയാണ്. വൃക്കയിലെ അണുബാധയും പ്രശ്നങ്ങളും മൂത്രസഞ്ചിയിലെ അർബുദത്തിനും കാരണമാകുന്നു. മൂത്രസഞ്ചിയിലെ അർബുദം വരാനുള്ള സാധ്യത പ്രായംകൂടുംതോറും കൂടുതലാണ്
പ്രോസ്റ്റേറ്റ്ഗ്രന്ഥിയിൽ വരുന്ന അർബുദവും വരാൻസാധ്യത പ്രായം കൂടുമ്പോഴാണ് ഇത്ചെറുപ്രായക്കാരിലും വരാം.വൃക്കയിൽവരുന്ന വിംസ്ട്യൂമർ 15 വയസ്സിനുതാഴെയുള്ള കുട്ടികളിലും ന്യൂറോബ്ളാസ്റ്റോമ നാലുവയസ്സിനുതാഴെയുള്ള കുട്ടികളിലും കാണുന്നു. എന്നാൽ, വളരെ വളരെ വിരളമായി ഇത് മറ്റുപ്രായക്കാരിലും വരാം.പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ കാണുന്ന സാർക്കോമ എന്ന അർബുദം വരാനുള്ള സാധ്യതയും ചെറുപ്പക്കാരായ പുരുഷന്മാരിലാണ്.
മൂത്രാശയപ്പഴുപ്പും മൂത്രാശയക്കല്ലുകളും ആണ് പുരുഷന്മാരെ അലട്ടുന്ന മറ്റൊരു പ്രശ്നം. ചൂടുകൂടുമ്പോൾ വിയർപ്പായി ശരീരത്തിലെ വെള്ളത്തിന്റെ അംശം നഷ്ടപ്പെടും. അതനുസരിച്ച് വെള്ളം കൂടുതൽ കുടിച്ചില്ലെങ്കിൽ മൂത്രത്തിന്റെ അളവുകുറയും സാന്ദ്രത കൂടും. മൂത്രസഞ്ചിയിൽ ഈ മൂത്രം കെട്ടിക്കിടക്കും. എന്നാൽ അളവുകുറവായതുകൊണ്ട് മൂത്രം ഒഴിക്കാൻ തോന്നില്ല. ഇങ്ങനെ കെട്ടിനിൽക്കുന്ന മൂത്രത്തിൽ E coli, Klebisiella, Pseudomonas, Protieus എന്നീ രോഗാണുക്കൾ വളരാൻ സാധ്യത കൂടുതലാണ്. ഇവ മൂത്രസഞ്ചിയിൽനിന്ന് മൂത്രനാളിവഴി വൃക്കയിലേക്കു നീങ്ങും. ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തത് മൂത്രാശയ കല്ല് ഉണ്ടാകാനും കാരണമാകുന്നു.
വ്യക്തിശുചിത്വവും വളരെ പ്രധാനമാണ്. ഗുഹ്യഭാഗത്ത് വിയർപ്പ് കെട്ടിനിൽക്കുമ്പോൾ പഴുപ്പിന്റെ സാധ്യത കൂടും.
നല്ലതുപോലെ മണിക്കൂറിൽ ചുരുങ്ങിയത് രണ്ടുഗ്ളാസ് വെള്ളം കുടിക്കുക,ഇടയ്ക്ക് മൂത്രമൊഴിക്കുക എന്നിവ നിർബന്ധമായും പാലിച്ചിരിക്കണം. പ്രമേഹരോഗികൾ, മൂത്രസഞ്ചിയിൽനിന്ന് മൂത്രം വൃക്കയിലേക്ക് തിരിച്ചുപോകുന്ന അസുഖമുള്ളവർ, മൂത്രക്കുഴൽ ചുരുങ്ങിപ്പോകുണ്ണ അസുഖമുള്ളവർ എന്നിവരിൽ മൂത്രപ്പഴുപ്പ് വരാനുള്ള സാധ്യത കൂടുതലാണ്
ഒരിക്കൽ കല്ലിന്റെ പ്രശ്നമുണ്ടായവർ, വരാൻസാധ്യത കൂടുതലുള്ളവർ എന്നീ കൂട്ടർ വിദഗ്ധാഭിപ്രായം തേടണം.കല്ലിന്റെ വലിപ്പം, സ്ഥാനം, വൃക്കയിലുണ്ടാക്കുന്ന വ്യതിയാനങ്ങൾ, രണ്ടുവൃക്കയിലും ഉണ്ടോ എന്നതും മൂത്രനാളിയിൽ ഉണ്ടോ എന്നതുമൊക്കെ ഡോക്ടറെ കണ്ട് ഉറപ്പുവരുത്തേണ്ടതാണ്. അസ്വസ്ഥതകൾ കാണുമ്പോൾ സ്വയം ചികിത്സക്ക് മുതിരാതെ വിദഗ്ധനായ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുന്നത് അഭികാമ്യം
https://www.facebook.com/Malayalivartha