അലര്‍ജിക് റൈനൈറ്റിസ്-യഥാസമയം ചികിൽസിച്ചില്ലെങ്കിൽ ആസ്തമ ഉണ്ടാകാം

മൂക്കിനുള്ളില്‍ ഉണ്ടാകുന്ന ഒരുതരം അലര്‍ജിയാണ് അലര്‍ജിക് റൈനൈറ്റിസ്. തുമ്മലായിരിക്കും ഈ അവസ്ഥയുടെ പ്രധാന ലക്ഷണം. ഇത് രാവിലെയോ വൈകിട്ടോ കൂടുതലായി അനുഭവപ്പെടും.അലര്‍ജി റൈനൈറ്റിസിന് യഥാസമയം ചികിത്സ നല്‍കി നിയന്ത്രിച്ചു നിര്‍ത്താനായില്ലെങ്കില്‍ അനുബന്ധ രോഗങ്ങളായ ആസ്തമ പോലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്. ആന്റിഹിസ്റ്റാമിനുകള്‍ , സ്റ്റീറോയിടുകള്‍ എന്നീ ഔഷധങ്ങളടങ്ങിയ മൂക്കിലടിക്കുന്ന സ്പ്രേയാണ് അലര്‍ജിക് റൈനൈറ്റിസിന്റെ ചികില്‍സയ്ക്കുപയോഗിക്കാറ്. ദീര്‍ഘകാലം മരുന്നുകള്‍ കഴിക്കുന്നതു കൊണ്ടുളള കുഴപ്പങ്ങള്‍ ഒഴിവാക്കാം എന്നതാണ് ഈ രീതിയുടെ മെച്ചം.
പൂമ്പൊടിയുടെയും, മൃഗങ്ങളില്‍ നിന്നും, വീട്ടിനകത്തെ പൊടിയില്‍ നിന്നും ഒക്കെയുള്ള അലര്‍ജി കാരണം ഈ രോഗം വരാം. മൂക്കിനകത്ത് എന്തോ പുകയുന്ന പോലെ ഒക്കെ തോന്നിയേക്കാം. അതു പോലെ ചെവിയിലും, സൈനസ് ഭാഗങ്ങളിലും, തൊണ്ടയിലും ഇത് ബാധിച്ചേക്കാം. മൂക്കിന്
മുകളിലും, വശങ്ങളിലുമായി കാണുന്ന സൈനസുകളേയും, മൂക്കിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നാളികള്‍ അടയുന്നത് മൂലം സൈസസൈറ്റിസ് ബാധിക്കാനും സാദ്ധ്യത ഉണ്ട്.
ചികിത്സയിലൂടെ പൂര്‍ണ്ണമായി മാറ്റാവുന്ന ഒരു അസുഖമല്ല അലര്‍ജി. എന്നാല്‍ ചികിത്സിക്കുകയും, മുന്‍കരുതലുകള്‍ എടുക്കുകയും വഴി അലര്‍ജിയെ ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കും. അലര്‍ജിയുള്ളവരില്‍ ചെയ്യുന്ന ഒരു ചികിത്സാ രീതിയാണ് ഇമ്മ്യൂണോ തെറാപ്പി. രോഗം രൂക്ഷമായവരിലാണ് സാധാരണയായി ഇമ്മ്യൂണോ തെറാപ്പി ചെയ്യുന്നത്. അലര്‍ജി ടെസ്റ്റിംഗിലൂടെ രോഗത്തിന് കാരണമെന്ന് കണ്ടെത്തിയ അലര്‍ജനുകള്‍ക്കെതിരേയുള്ള ശരീരത്തിന്റെ അമിത പ്രതികരണം ഇല്ലാതാക്കുകയാണ് ഇമ്മ്യൂണോ തെറാപ്പി വഴി ചെയ്യുന്നത്. അതിനായി അലര്‍ജനുകളെ വളരെ ചെറിയ അളവില്‍ നിശ്ചിത ഇടവേളയില്‍ ശരീരത്ത് കുത്തി വെക്കും. അലര്‍ജനുകളുമായുള്ള തുടരെ തുടരെയുള്ള സമ്പര്‍ക്കം മൂലം ഒടുവില്‍ ശരീരം മേല്‍പ്പറഞ്ഞ അലര്‍ജനുകളോട് പ്രതികരിക്കാതാവും. സബ് ലിംഗ്വല്‍ ഇമ്മ്യൂണോ തെറാപ്പി എന്ന ആധുനിക ചികിത്സാ രീതിയാണ് ഇപ്പോ മിക്കവരും അവലംബിക്കുന്നത്. ഈ ചികിത്സാ രീതിയില്‍ കുത്തി വെക്കുന്നതിന് പകരം മരുന്ന് നാവിനടിയില്‍ വെച്ച് അലിയിക്കുകയാണ് ചെയ്യുന്നത്. കുത്തി വെപ്പിനായി എവിടെയും പോവണ്ട, വേദനയില്ല എന്നിവയാണ് ഇതിന്റെ മേന്‍മ. അതു പോലെ കുത്തി വെപ്പിനുണ്ടാവുന്നത് പോലെ റിയാക്ഷനും ഉണ്ടാവാറില്ല.
https://www.facebook.com/Malayalivartha