റഷ്യയിലെ വലേറി സ്പിരിഡോണോവ് ശസ്ത്രക്രിയയിലൂടെ തല മാറ്റി വെച്ച ആദ്യ മനുഷ്യൻ എന്ന പദവിയിലേക്ക്

തലമാറ്റിവയ്ക്കലിന് മുന്നോടിയായ എലികളിലെ രണ്ടാമത്തെ പരീക്ഷണം വിജയകരം. കഴുത്തിനു താഴോട്ട് തളര്‍ന്ന റഷ്യക്കാരന്‍ വലേരി സ്‌പിര്‍നോവ് പുതിയ ശരീരം സ്വീകരിക്കാന്‍ തയാറാണെന്നും വ്യക്‌തമാക്കിയിട്ടുണ്ട്.ഇതിനെ തുടര്‍ന്ന് ഈ വര്‍ഷം അവസാനം റഷ്യന്‍ യുവാവിന്റെ തലമാറ്റിവയ്ക്കാന്‍ ഒരുങ്ങുകയാണ് ഡോക്ടര്‍മാര്‍. ഇത് വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലെ തന്നെ വഴിത്തിരിവാകും.
എലികളില്‍ ഡോ. കനവേരോ പരീക്ഷണം നടത്തിയത് ചൈനയില്‍വച്ചാണ്. ഇത്തരം പരീക്ഷണങ്ങള്‍ മറ്റു രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കാത്തതാണു കാരണം. മൂന്ന് എലികളെയാണു ശസ്‌ത്രക്രിയയ്‌ക്ക് ഉപയോഗിച്ചത്. രണ്ട് വലിയ എലികളും ഒരു കുഞ്ഞ് എലിയുമായിരുന്നു ഇദ്ദേഹത്തിന്റെ "ഇര"കള്‍.
പരീക്ഷണത്തിന്റെ ഭാഗമായി ചെറിയ എലിയിലെ തല വലിയ എലിയില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇതിലൂടെ രണ്ട് തലയുള്ള എലിയെ സൃഷ്ടിക്കുകയും അത് 36 മണിക്കൂര്‍ ജീവിക്കുകയും ചെയ്തു. ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്സ്റ്റിയിലെ ഗവേഷകരാണിതിന് നേതൃത്വം നല്‍കിയത്.
ഇതിന് മുമ്പ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മനുഷ്യനില്‍ തലമാറ്റിവയ്ക്കല്‍ നടക്കുമെന്നായിരുന്നു ഡോ. സെര്‍ജിയോ കാനവെറോ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നിരവധി വിദഗ്ദ്ധര്‍ ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു. ഇതിന് മുമ്പ് ഗവേഷകര്‍ ഈ പരീക്ഷണം നായകളിലും കുരങ്ങുകളിലും നടത്തിയിരുന്നു.എലികളില്‍ നടത്തിയ പരീക്ഷണത്തിനായി ഒരു ചെറിയ എലി, രണ്ട് വലിയ എലികള്‍ എന്നിവയെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ ചെറിയ എലിയായിരുന്നു ഡോണര്‍. രണ്ടാമത്തെ വലിയ എലികളിലൊന്നിന് തല പിടിപ്പിക്കുകയും മറ്റൊരു വലിയ എലി രക്തദാതാവായി വര്‍ത്തിക്കുകയുമായിരുന്നു.
പക്ഷാഘാതം മൂലം കഴുത്തൊടിഞ്ഞ് തല താഴോട്ട് കിടക്കുന്നവര്‍ക്ക് ഇത്തരം ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതം നയിക്കാനാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. റഷ്യയില്‍ വില്‍ ചെയറില്‍ ജീവിക്കുന്ന വലേറി സ്പിരിഡോണോവിനെയാണ് ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയക്ക് വിധേയനാക്കുന്നത്.
https://www.facebook.com/Malayalivartha