ഓറല്‍ കാന്‍സര്‍ അഥവാ വായിലെ കാന്‍സര്‍ തിരിച്ചറിയാന്‍ വൈകുന്നതാണ് ഗുരുതരാവസ്ഥക്ക് കാരണം

ഓറല്‍ ക്യാന്‍സര്‍ അഥവാ വായിലെ ക്യാന്‍സര്‍ തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ഇത് ഗുരുതരാവസ്ഥയിലേക്ക് എത്താന്‍ കാരണം. ഇന്നത്തെ കാലത്ത് ഏറ്റവും ഗുരുതരാവസ്ഥയില്‍ കാണപ്പെടുന്നതും വായിലെ ക്യാന്‍സര്‍ തന്നെയാണ്.
ഓരോ വര്‍ഷവും ഇന്ത്യയില്‍ 43000 പേര്‍ക്കെങ്കിലും ഓറല്‍ ക്യാന്‍സര്‍ ബാധിയ്ക്കുന്നുണ്ട്. തടിയും വയറും പോവും ഉറപ്പുള്ള അത്ഭുതക്കൂട്ട്
കൃത്യമായ ചികിത്സ ലഭിയ്ക്കാത്തതും രോഗത്തെക്കുറിച്ച് അറിവില്ലാത്തതുമാണ് പലപ്പോഴും അവസ്ഥ ഗുരുതരമാക്കുന്നത്. ആറുമാസത്തിലൊരിക്കല്‍ നിങ്ങള്‍ക്ക് വീട്ടില്‍ വെച്ച് തന്നെ ഓറല്‍ ക്യാന്‍സറിനെ കണ്ടെത്താം.
വായിലെ കാന്‍സറിന് ലക്ഷണങ്ങള്‍ പലപ്പോഴും തിരിച്ചറിയുക എന്നതിലുപരി അത് ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് പലപ്പോഴും പ്രശ്‌നമാക്കുന്നത്. താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ കൃത്യമായ ചികിത്സ തേടുക.
ചുണ്ടിന് സ്വാഭാവികമായും ചുവന്ന നിറം തന്നെയായിരിക്കും. എന്നാല്‍ ചുണ്ടിനും വായ്ക്കകത്തും അസാധാരണമായ രീതിയില്‍ ചുവന്ന നിറം കാണുന്നുണ്ടെങ്കില്‍ അതല്‍പം ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഭക്ഷണമോ മറ്റെന്തെങ്കിലും വസ്തുക്കളോ തൊണ്ടയില്‍ കുടുങ്ങിയ പോലെ തോന്നുന്നുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കാം. അത് നിങ്ങളുടെ തോന്നലായിരിക്കും. എന്നാല്‍ വായിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് അത്.
മോണവീക്കം ദന്തരോഗങ്ങളില്‍ ഒന്നാണ്. എന്നാല്‍ മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കാം. ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കാം.നാവില്‍ വേദന തോന്നുന്ന അവസ്ഥയാണെങ്കിലും ശ്രദ്ധിക്കാം. സാധാരണയായി നാവില്‍ മുറിവോ മറ്റോ ഉണ്ടാവുമ്പോളാണ് വേദന അനുഭവപ്പെടുക. എന്നാല്‍ ഇതൊന്നും ഇല്ലാതെ നാവില്‍ വേദന തോന്നുന്നുവെങ്കില്‍ കാര്യം ഉടന്‍ അറിയേണ്ടതാണ്.
കീഴ്ത്താടി അനക്കാനുള്ള ബുദ്ധിമുട്ട്. സംസാരിയ്ക്കുമ്പോഴും മറ്റും വേദന തോന്നുന്ന അവസ്ഥയാണെങ്കിലും അതല്ല ഭക്ഷണം കഴിയ്ക്കുമ്പോള്‍ ചവയ്ക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും ശ്രദ്ധിക്കാം.
യാതൊരു കാരണവും ഇല്ലാതെ ദന്തരോഗങ്ങളൊന്നും ഇല്ലാതെ തന്നെ പല്ല് കൊഴിയുന്ന അവസ്ഥയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാം.
ഡോക്ടറെ കണ്ട ഉടന്‍ തന്നെ ഡോക്ടര്‍ ഓറല്‍ ക്യാന്‍സര്‍ ആണെന്ന് വിലയിരുത്തില്ല. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഓറല്‍ ക്യാന്‍സര്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രീതിയിലുള്ള ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം
ഓറല്‍ ക്യാന്‍സര്‍ മുന്‍കരുതലുകള്‍
ഓറല്‍ സെക്‌സിലൂടെ ഓറല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ സുരക്ഷിതമായ രീതിയിലുള്ള സെക്‌സ് ആയിരിക്കണം ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.ആരോഗ്യകരമായ ഡയറ്റ് ആണ് മറ്റൊന്ന്. ജങ്ക് ഫുഡുകളും മറ്റ് ഡ്രിങ്ക്‌സും മദ്യവും എല്ലാം ക്യാന്‍സര്‍ സാധ്യത ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ അത് പൂര്‍ണമായും ഉപേക്ഷിക്കണം. ഓറല്‍ സെക്‌സിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇത്.അള്‍ട്രാവയലറ്റ് രശ്മികള്‍ ചുണ്ടിലും മുഖത്തും തട്ടാതെ സൂക്ഷിക്കണം.
https://www.facebook.com/Malayalivartha