കാല്‍നഖത്തിലെ കറുപ്പ് അപടകമാണ്

പലര്‍ക്കും കാല്‍നഖത്തില്‍ കറുപ്പ് വരാറുണ്ട്. കുഴിനഖമെന്നും മറ്റും പറഞ്ഞ് പലരും ത് കാര്യമാക്കാറുമില്ല. വെറും ചര്‍മ്മ പ്രശ്‌നമാണെന്ന് പറഞ്ഞ് ഇതിനെ അവഗണിക്കരുത്. ഗുരുതരമായ പല രോഗങ്ങളുടേയും ലക്ഷണമാണ് കാല്‍നഖത്തിലെ, പ്രത്യേകിച്ചു കാലിലെ തള്ളവിരല്‍ നഖത്തിലെ കറുപ്പ്. കാല്‍ നഖത്തിലെ കറുപ്പിനു പുറകില്‍ ഗുരുതരമായ പല ആരോഗ്യകാരണങ്ങളുമുണ്ട്,
റെപ്പറ്റീറ്റീവ് ട്രോമ എന്നൊരവസ്ഥയുണ്ട്. കാല്‍നഖത്തിലെ തള്ളവിരലില്‍ രക്തം കട്ട പിടിയ്ക്കുമ്പോഴുണ്ടാകുന്ന ഒന്ന്. സ്‌പോര്‍ട്‌സിലും മറ്റും പങ്കെടുക്കുമ്പോള്‍ ഇതുണ്ടാകുന്നതു സ്വാഭാവികം. സബ്ഫംഗല്‍ ഹീമാറ്റോമ എന്നൊരു കണ്ടീഷനുണ്ട്, കാല്‍നഖത്തില്‍ എന്തെങ്കിലും വീണാല്‍ കൃത്യമായ ചികിത്സ ലഭിയ്ക്കാത്തതു കൊണ്ടുമാത്രം രക്തം കട്ടി പിടിയ്ക്കുന്നത്. ഇതും നഖത്തിന്റെ കറുപ്പിന് കാരണമാകും. ഫംഗല്‍ അണുബാധകള്‍ പലപ്പോഴും നഖത്തിനുള്ളില്‍ കറുപ്പു നിറമുണ്ടാകാന്‍ കാരണമാകും. അത് നഖത്തിന്റെ കറുപ്പിന് കാരണമാകുകയും ചെയ്യും.
സ്‌കിന്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണം കൂടിയാണ് കാലിന്റെ നഖത്തിലുണ്ടാകുന്ന കറുപ്പ്. ക്യാന്‍സര്‍ കോശങ്ങള്‍ നഖത്തിനടിയില്‍ വളരുന്നത് ചിലപ്പോള്‍ കറുപ്പനിറമുണ്ടാക്കും. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ചിലപ്പോള്‍ തള്ളവിരലിലെ നഖം കറുക്കാന്‍ കാരണമാകും. ഇതുകൊണ്ട് മെലാട്ടനിന്‍ എന്ന ഘടകം വര്‍ദ്ധിയ്ക്കും. ഇത് നഖത്തിന് കറുപ്പുണ്ടാക്കുകയും ചെയ്യും. ലംഗ്‌സിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് മറ്റു ചിലപ്പോള്‍ നഖത്തിന്റെ കറുപ്പിന് കാരണമാകുന്നത്.
https://www.facebook.com/Malayalivartha