അൽഷിമേഴ്സ് : നേരത്തെ തിരിച്ചറിയാം

പ്രായമാകുമ്പോൾ ഓർമ്മ കുറയുന്നത് സ്വാഭാവികമാണ്. എന്നാൽ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളും കാണുന്ന ആൾക്കാരെയും മറന്നു പോകുക എന്ന അവസ്ഥ അത്യന്തം പരിതാപകരമാണ്.
ഒരിക്കല്‍ പിടിപെട്ടാല്‍ ഈ വീരനില്‍ നിന്ന് രക്ഷപ്പെടാന്‍ വളരെ പ്രയാസമാണ്. അല്‍ഷിമേഴ്‌സിനു ഇതുവരെ ഫലപ്രദമായ മരുന്നുകളൊന്നും കണ്ടെത്താനായിട്ടുമില്ല . അതുകൊണ്ടുതന്നെ രോഗം മുൻകൂട്ടി കണ്ട ചികിത്സ തുടങ്ങുന്നതാണ് നല്ലത്. വെറും രക്ത പരിശോധനയിലൂടെ അല്‍ഷിമേഴ്‌സ് രോഗത്തെ നേരത്തെ തന്നെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പറയുന്നത്. അല്‍ഷിമേഴ്‌സില്‍ അകപ്പെടാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് വിദഗ്ധര്‍ പറഞ്ഞു തരുന്നു..
തുടക്കത്തില്‍ മാത്രമേ ഈ രോഗത്തെ ഇല്ലാതാക്കാന്‍ സാധിക്കൂ. അതിനായി ഇതിന്റെ ലക്ഷണങ്ങള്‍ ഏതെല്ലാം എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. സംസാരിക്കുന്നതിനിടയില്‍ കാര്യങ്ങള്‍ മറന്നു പോകുന്നുണ്ടോ? എങ്കില്‍ അറിഞ്ഞോളൂ ഇതാണ് അല്‍ഷിമേഴ്‌സ് എന്ന ഭയാനക രോഗത്തിന്റെ പ്രാരംഭലക്ഷണം.
ഒരേ ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതും ഇതിന്റെ ലക്ഷണമാണ്. സ്വഭാവത്തില്‍ പെട്ടന്നുണ്ടാകുന്ന മാറ്റം. വൃത്തിക്കുറവ് ഇവയെല്ലാം ഭാവിയില്‍ മറവിരോഗം ഉണ്ടാകാന്‍ ഉള്ള സാധ്യതകളെ സൂചിപ്പിക്കുന്നു.രാത്രിയില്‍ ഉണ്ടാകുന്ന മനസിക അസ്വസ്ഥ്യം മറവിരോഗത്തിന്റെ ലക്ഷണമാണ്. കൂടാതെ നിങ്ങക്ക് പരിചിതമായ പേരുകള്‍ മറന്നു പോകുക സ്ഥിരമായ പോകുന്ന സ്ഥലങ്ങളിലേയ്ക്കുള്ള വഴികള്‍ മറക്കുന്നത് ഇവയെല്ലാം മറവിരോഗത്തിന്റെ ലക്ഷണം തന്നെ.
സ്ഥിരമായി തലവേദനയും പുറം വേദനയും ഉണ്ടാകാറുണ്ടോ? എന്നാല്‍ നിങ്ങള്‍ക്ക് ഭാവിയില്‍ ഈ രോഗം പിടിക്കപ്പെടുമെന്ന് ഉറപ്പാണ്. പെട്ടന്നുണ്ടാകുന്ന ദേഷ്യം, സങ്കടം, കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ട് ഇവയെല്ലാം മറവി രോഗത്തിന്റെ ലക്ഷണമാണ് ഈ രോഗം തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഓര്‍മ്മ പൂര്‍ണ്ണമായി നഷ്ട്ടപ്പെടാതിരിക്കാന്‍ സഹായിക്കും.
പ്രായമായവരിലാണ് അല്‍ഷിമേഴ്‌സ് കൂടുതലും കണ്ടുവരുന്നത്. എന്നാല്‍, ഇപ്പോള്‍ 40 വയസിനു മുകളിലുള്ളവര്‍ക്കും അല്‍ഷിമേഴ്‌സ് രോഗം പിടിപ്പെടുന്നുണ്ട്. തലച്ചോറിനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പ്രധാന കാരണമായി പറയുന്നത്.
https://www.facebook.com/Malayalivartha