അശ്രദ്ധ മൂലം ഒരു ജീവൻ നഷ്ടപ്പെടുത്തണോ ? ഹാർട്ട് അറ്റാക് ലക്ഷണങ്ങൾ അറിഞ്ഞിരിക്കൂ

ഹാർട്ട് അറ്റാക്ക് എന്നത് എല്ലാവരും ഭീതിയോടെ കാണുന്ന ഒന്നാണ്. എന്നാൽ അഭ്യസ്തവിദ്യർ പോലും പലപ്പോഴും ഹൃദ്രോഗ ലക്ഷണങ്ങൾ അവഗണിക്കുകയും അപകടം വിളിച്ചു വരുത്തുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട്. സമയത്ത് ആശുപത്രിയിൽ എത്തിച്ചാൽ രക്ഷപ്പെടുമായിരുന്ന നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവൻ അശ്രദ്ധമൂലം പൊലിയാതിരിക്കാൻ ശ്രദ്ധിക്കാം.
ചെറിയ വേദനകള്‍ നമ്മള്‍ അവഗണിയ്ക്കുകയും ഗ്യാസോ മറ്റു പല വേദനക ളോ ആണ് എന്ന് കരുതി നിസ്സാരമായി നമ്മള്‍ തള്ളി കളയുകയോ ചെയ്യുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തയോട്ടം നടത്തുന്ന ധമനികള്‍ മുഴുവന്‍ ബ്ലോക്ക് ആകുകയും പെട്ടന്നുള്ള മരണം സംഭവിക്കുകയും ചെയ്യുന്നു.
ഹാര്‍ട്ട് അറ്റാക്ക്‌പലപ്പോഴും പലര്‍ക്കും തിരിച്ചറിയുവാന്‍ കഴിയുന്നില്ല. പ്രധാന ലക്ഷണങ്ങൾ താഴെ കൊടുക്കുന്നു.
നെഞ്ചുവേദന : നെഞ്ചില്‍ നിന്നും തുടങ്ങി ,കഴുത്ത്, പുറം, സന്ധികള്‍, കയ്യ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്ന വേദന,
നെഞ്ചില്‍ ഭാരം പോലെയോ ഗ്യാസ് വരുന്ന പോലെയോ ഉള്ള തോന്നലുകള്‍ ,
ശ്വസിക്കാനുള്ള പ്രയാസം ,
കോണിപ്പടികള്‍ കയറുമ്പോഴോ നടക്കുമ്പോഴോ മസിലുകള്‍ ,കോച്ചിപ്പിടിക്കുകയോ അസഹ്യമായ വേദന അനുഭവപ്പെടുകയോ ചെയ്യുന്നത് ,
പെട്ടെന്ന് ഹൃദയമിടിപ്പ് കൂടുകയോ കുറയുകയോ ചെയ്യുന്നത്
എന്നാല്‍ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ എല്ലാവരിലും ഒരേ പോലെ അല്ല ഉണ്ടാകുന്നത്. നെഞ്ചു വേദനയുടെ രൂപത്തില്‍ മാത്രമല്ല വയറു വേദന , താടിയ്ക്കു വേദന, കൈവേദന,തോളിനു വേദന മുതലായവയിലൂടെയും വരാം .ചിലരില്‍ ആഴ്ചകള്‍ നീണ്ട ചെറിയ നെഞ്ചു വേദ ന അനുഭവപ്പെടാം,പ്രത്യേകിച്ച്സ്ത്രീകളില്‍.
ഇത്തരം സാഹചര്യത്തില്‍ പെട്ടെന്ന് ആരെയെങ്കിലും സഹായത്തിനു വിളിയ്ക്കുക. എന്നിട്ട് എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടുക എന്നതാണ് ആദ്യം ചെയ്യേണ്ടത് . ഓര്‍ക്കുക, ഓരോ മിനിട്ടും വിലയേറിയതാണ് .ഒറ്റയ്ക്ക് ആണെങ്കില്‍ പലരും ആ സമയത്ത്സ്വയം വാഹനം ഓടിച്ചു ആശുപത്രിയിലേക്ക് പോകാറുണ്ട്. അത് അതിലേറെ അപകടമാണ്. ഈ സമയത്ത് സ്വയം വാഹനം ഓടിക്കുമ്പോള്‍ നമ്മുടെ ശരീരം കൂടുതല്‍ സ്ട്രെയിന്‍ എടുക്കുകയാണ് ചെയ്യുന്നത് . അതുകൊണ്ട് ആരുടെയെങ്കിലും സഹായം തേടേണ്ടതാണ്.
നെഞ്ചു വേദന വന്നാല്‍ ഇറുകിയ വസ്ത്രം അയച്ചിടുക,സ്റ്റെപ്പുകള്‍ കയറാതിരിയ്ക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കുക.
സ്ഥിരമായി പുകവലിയ്ക്കുന്നവര്‍, നേരത്തെ അറ്റാക്ക് വന്നിട്ടുള്ളവര്‍, ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവര്‍ തുടങ്ങിയവർക്ക് അറ്റാക്ക് സാധ്യത ഉള്ളതിനാല്‍ ഒരു ഡോക്ടറിന്റെ ഉപദേശ പ്രകാരം ആസ്പിരിന്‍,നൈട്രോ ഗ്ലിസറിന്‍ എന്നിവയില്‍ ഏതെങ്കിലും മരുന്നുകൾ എപ്പോഴും കൈവശം വെക്കേണ്ടതാണ്.
ഓര്‍ക്കുക.. ഹാര്‍ട്ട് അറ്റാക്ക് രോഗിയുടെ ജീവന്‍ രക്ഷപെടാന്‍ ഓരോ മിനിട്ടും വിലയേറിയതാണ്.
https://www.facebook.com/Malayalivartha