ഓർക്കൈറ്റിസ് : വൃഷണങ്ങളിലെ വേദനയും വീക്കവും

പുരുഷ ലൈംഗികാവയവങ്ങളില്‍ ഏറ്റവും പ്രധാനമായത് വൃഷണമാണ് പലതരത്തിലുള്ള ചെറുപ്രശ്‌നങ്ങള്‍ വൃഷണങ്ങളെ ബാധിക്കാറുണ്ട്. മിക്കവയും അത്ര ഗൗരവമുള്ളതായിരിക്കില്ല. എങ്കിലും വൃഷണങ്ങളുടെ കാര്യത്തില്‍ തികഞ്ഞ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.ഒരു വൃഷണത്തിലോ രണ്ടിലുമോ ഉണ്ടാകുന്ന കടുത്ത വേദനയ്ക്കും വീക്കത്തിനുമാണ് വൈദ്യശാസ്ത്രപരമായി ഓർക്കൈറ്റിസ് എന്നു പറയുന്നത്.
കാരണങ്ങൾ (Causes)
വ്യത്യസ്തങ്ങളായ ബാക്ടീരിയകളോ വൈറസുകളോ മൂലമുള്ള അണുബാധ കാരണമാണ് സാധാരണ ഓർക്കൈറ്റിസ് ഉണ്ടാകുന്നത്. മംപ്സ് (Mumps) വൈറസാണ് കൗമാര പ്രായത്തിലുള്ള കുട്ടികളിൽ ഓർക്കൈറ്റിസിനു കാരണമാവുന്നത്. മംപ്സ് (മുണ്ടിനീര്) ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന ഒരു അണുബാധയാണ്. ഇത് ഉമിനീർ ഗ്രന്ഥികൾക്ക് വീക്കമുണ്ടാക്കുന്നു. ചില കുട്ടികളിൽ ഉമിനീർഗ്രന്ഥിയുടെ വീക്കം ആരംഭിച്ച് 4-6 ദിവസത്തിനുള്ളിൽ വൃഷണങ്ങൾക്കും വീക്കം (ഓർക്കൈറ്റിസ്) ഉണ്ടാകുന്നു. കുട്ടിക്കാലത്ത് നൽകുന്ന പ്രതിരോധ കുത്തിവയ്പുകൾ കാരണം (എംഎംആർ വാക്സിൻ) നമ്മുടെ രാജ്യത്ത് മംപ്സ് ബാധ നിയന്ത്രണവിധേയമായിട്ടുണ്ട്.
പ്രോസ്റ്റേറ്റ് (മൂത്രസഞ്ചിക്ക് താഴെയുള്ള ഗ്രന്ഥി) അണുബാധ അല്ലെങ്കിൽ എപിഡിഡൈമിസ് (ബീജങ്ങൾ സംഭരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്ന വൃഷണങ്ങൾക്ക് പിന്നിലുള്ള ചുരുണ്ട കുഴൽ) അണുബാധയ്ക്ക് ഒപ്പവും ഓർക്കൈറ്റിസ് ഉണ്ടാകാം. ഇതിനെ എപിഡിഡൈമൊ-ഓർക്കൈറ്റിസ് എന്നു വിളിക്കുന്നു.
ഗൊണേറിയ അല്ലെങ്കിൽ ക്ളമിഡിയ പോലെയുള്ള ലൈംഗികബന്ധത്തിലൂടെ പകരുന്ന (എസ്ടിഐ) രോഗങ്ങൾ മൂലവും ഓർക്കൈറ്റിസ് ഉണ്ടാകാം.
ലൈംഗികബന്ധത്തിലൂടെ പകരുന്ന (എസ്ടിഐ) രോഗങ്ങൾ മൂലമല്ലാതെ ഓർക്കൈറ്റിസിനുള്ള അപകടസാധ്യതാ ഘടകങ്ങളിൽ 45 വയസ്സിനു മുകളിലുള്ള പ്രായം,മൂത്രനാളത്തിൽ ആവർത്തിച്ച് അണുബാധയുണ്ടാവുന്നത്,
ദീർഘകാലം മൂത്രം പോകുന്നതിനായുള്ള ട്യൂബ് (കാതറ്റർ) ഉപയോഗിക്കുന്നത്,
ജന്മനാ മൂത്രനാളിക്ക് ന്യൂനതകൾ ഉണ്ടെങ്കിൽ,മൂത്രനാളത്തിൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട് എങ്കിൽ,എന്നിവയും ഉൾപ്പെടുന്നു;
ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ടായിരിക്കുക,ഉയർന്ന അപകടസാധ്യതയുള്ള ലൈംഗിക പ്രവർത്തനങ്ങളിൽ മുഴുകുക,ഗൊണേറിയ പോലെയുള്ള ലൈംഗികജന്യരോഗങ്ങളുടെ ചരിത്രമുണ്ടെങ്കിൽ,പങ്കാളിക്ക് ലൈംഗികബന്ധത്തിലൂടെ പകരാവുന്ന രോഗമുണ്ടെങ്കിൽ എന്നിവയൊക്കെ ലൈംഗികബന്ധത്തിലൂടെ ഉണ്ടാകാവുന്ന അപകടസാധ്യതകൾവർധിപ്പിക്കുന്നു.
ഓർക്കൈറ്റിസിന്റെ ലക്ഷണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു
ഒരു വൃഷണത്തിൽ അല്ലെങ്കിൽ രണ്ടിലും വേദന,ഒരു വൃഷണത്തിൽ അല്ലെങ്കിൽ രണ്ടിലും വീക്കം,പനി, ബാധിച്ച ഭാഗത്ത് കഴലയ്ക്ക് വേദന,വൃഷണത്തിന് വീക്കവും ഭാരവും അനുഭവപ്പെടുക,ലിംഗത്തിൽ നിന്ന് സ്രവങ്ങൾ ഉണ്ടാകുക
ശുക്ളത്തിൽ രക്തം,ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ അല്ലെങ്കിൽ സ്ഖലനം നടക്കുമ്പോൾ വേദന അനുഭവപ്പെടുക,മൂത്രമൊഴിക്കുമ്പോൾ വേദന അനുഭപ്പെടുക എന്നിവ അനുഭപ്പെടുന്നുണ്ടെങ്കിൽ രോഗനിർണയത്തിന് ഡോക്ടറെ കാണണം.
കംപ്ളീറ്റ് ബ്ളഡ് കൗണ്ട് (സിബിസി),ടെസ്റ്റിക്യുലർ അൾട്രാസൗണ്ട്,യൂറിൻ അനാലിസിസ്,യൂറിൻ കൾച്ചർ (ക്ളീൻ ക്യാച്ച്),ലൈംഗികബന്ധത്തിലൂടെ പകരുന്ന ക്ളമിഡിയ പോലെയുള്ള അണുബാധകൾ ഉണ്ടോ എന്നറിയാനുള്ള പരിശോധനകൾ (യുറേത്രൽ സ്മിയർ) എന്നീ ലാബ് പരിശോധനകൾക്ക് ഡോക്ടർ നിർദേശിച്ചേക്കാം
ബാക്ടീരിയ മൂലമുള്ള അണുബാധ ഉണ്ടെങ്കിൽ ആന്റിബയോട്ടിക്കുകൾ നൽകും. (അണുബാധ എസ്ടിഐ മൂലം ആണെങ്കിൽ, ലൈംഗിക പങ്കാളിക്കും ചികിത്സ നൽകേണ്ടതുണ്ട്)
ഓർക്കൈറ്റിസ് പ്രതിരോധിക്കുന്നതിന് ഇനി പറയുന്ന മുൻകരുതലുകൾ സഹായിക്കും
കുട്ടികൾക്ക് മംപ്സ് (മുണ്ടിനീര്) പ്രതിരോധ കുത്തിവയ്പ് നൽകുക, വൈറൽ ഓർക്കൈറ്റിസിന് പ്രധാന കാരണം മംപ്സ് വൈറസാണ്.
സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ചകൾ ഒഴിവാക്കി എസ്ടിഐകൾ പിടിപെടാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുക.
മംപ്സ് മൂലം ഓർക്കൈറ്റിസ് ബാധിക്കുന്ന ചില ആൺകുട്ടികളുടെ വൃഷണങ്ങൾ ചുരുങ്ങിപ്പോയേക്കാം.ഓർക്കൈറ്റിസ് രണ്ട് വൃഷണങ്ങളെയും ബാധിക്കുന്നത് മൂലം ചിലപ്പോൾ ബീജങ്ങളുടെ എണ്ണം കുറയുന്നതിനും വന്ധ്യതയിലേക്ക് നയിക്കപ്പെടുന്നതിനും കാരണമായേക്കാം. ദീർഘകാലം നിലനിൽക്കുന്ന എപിഡിഡൈമിസ് അണുബാധക്കും,വൃഷണസഞ്ചിയിൽ പഴുപ്പു നിറഞ്ഞ കുരുക്കൾ,വൃഷണസഞ്ചിയുടെ ചർമ്മത്തിൽ ഫിസ്റ്റുല എന്നിവയും ഉണ്ടാകാം.
ചില അവസരങ്ങളിൽ, വൃഷണങ്ങൾ വല്ലാതെ തിരിയുന്നതു മൂലം സ്പേർമാറ്റിക് കോഡ് എന്ന നാഡി പിരിഞ്ഞു മുറുകുകയും വൃഷണങ്ങളിലേക്കുള്ള രക്തയോട്ടം ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥ (ടെസ്റ്റികുലർ ടോർഷൻ) മൂലവും വൃഷണ സഞ്ചിയിലോ വൃഷണങ്ങളിലോ വേദന അനുഭപ്പെടാം. ഇത് ഉടൻ ശസ്ത്രക്രിയ ആവശ്യമായി വരുന്ന ഒരു അടിയന്തിര സാഹചര്യമാണ്.
വൃഷണങ്ങളിൽ ചെറിയ വേദനയോടു കൂടിയോ വേദനയില്ലാതെയോ വീക്കമുണ്ടാവുന്നത് ക്യാൻസറിന്റെ ലക്ഷണമാണ്. കാന്‍സര്‍
40 വയസ്സിനു താഴെയുള്ള പുരുഷന്മാരിലാണ് വൃഷണത്തിലെ കാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്. പലപ്പോഴും ആദ്യഘട്ടത്തില്‍ ഇത് വേദനയുണ്ടാക്കാറില്ല. അതിനാല്‍ വൃഷണകാന്‍സര്‍ തിരിച്ചറിയാനും വൈകാറുണ്ട്. വൃഷണത്തില്‍ കാണുന്ന ചെറിയ തടിപ്പുകള്‍ ചിലപ്പോള്‍ കാന്‍സറിന്റെ സൂചനയാവാം. സ്വയം പരിശോനയിലൂടെ ഇവ കണ്ടെത്താവുന്നതേയുള്ളൂ. നേരത്തെ കണ്ടെത്തിയാല്‍ ലഘുവായൊരു ശസ്ത്രക്രിയയിലൂടെ വൃഷണാര്‍ബുദം സുഖപ്പെടുത്താം.
വൃഷണത്തിലെ വെരിക്കോസില്‍ പലപ്പോഴും ഇത്തരം തടിപ്പുകളായി അനുഭവപ്പെടാറുണ്ട്. അവ കാന്‍സറാണെന്നു തെറ്റിദ്ധരിച്ച് പേടിക്കുകയുമരുത്. ഇത്തരം സാഹചര്യത്തിൽ ഡോക്ടറുടെ വിദഗ്ധ ഉപദേശം തേടേണ്ടതാണ്.
https://www.facebook.com/Malayalivartha