മൂക്കിൽ നിന്നുള്ള ബ്ലീഡിങ് : രോഗമല്ല,രോഗലക്ഷണം

പല കാരണങ്ങൾ കാരണം മൂക്കിൽ നിന്ന് ചോര വരാം. മൂക്കിലൂടെ രക്‌തം വരുന്നതിന് എപ്പിസ്‌റ്റാക്‌സിസ് എന്നാണ് പറയുന്നത്. ജലദോഷം മുതൽ മാരകമായ കാൻസർ രോഗലക്ഷണമായും മൂക്കിൽ നിന്ന് ബ്ലഡ് വരാറുണ്ട്.
മൂക്കില്‍ ദശവളര്‍ന്നു നില്‍ക്കുന്നവർക്ക് ചിലപ്പോൾ രാവിലെ ഏഴുന്നേല്‍ക്കുമ്പോഴേ മൂക്കില്‍നിന്ന് രക്‌തസ്രാവം ഉണ്ടാകാറുണ്ട്.
അണുബാധയുണ്ടെങ്കിലും ഇങ്ങനെ മൂക്കല്‍ നിന്നും രക്‌തം വരാം. മൂക്കിലുണ്ടാകുന്ന ചെറിയ ചലനം പോലും രക്‌തസ്രാവം വര്‍ദ്ധിപ്പിക്കാറുണ്ട്. . സൂര്യന്റെ ചൂടടിക്കുമ്പോഴും രക്‌തസ്രാവത്തിന്റെ തോത് കൂടാറുണ്ട്
സൈനസൈറ്റിസിന്റെ ഭാഗമായി മൂക്കിൽ നിന്ന് ബ്ലഡ് വരാറുണ്ട്. സൈനസിൽനിന്നും മൂക്കിലേക്കുള്ള ദ്വാരം അടയുമ്പോൾ സൈനസിനുള്ളിൽ കഫം നിറഞ്ഞു അണുബാധയാണ് മാറുന്നതാണ് സൈനസൈറ്റിസ് .
വൃക്കയെ ബാധിക്കുന്ന രോഗങ്ങള്‍ മൂലവും രക്തസമ്മര്‍ദ്ദം കൂടിയാലും മൂക്കില്‍ നിന്ന് രക്തം വരാം. ബ്രെയിൻ ട്യൂമർ ഉള്ളവർക്കും മൂക്കിൽനിന്നു രക്തം വരാറുണ്ട്.
രക്‌തസ്രാവം ഉണ്ടായാല്‍ ഉടനെ ഇരുമൂക്കുകളും ചേര്‍ത്ത് പിടിച്ച് 15 മനിറ്റോളം അമര്‍ത്തിപ്പിടിച്ച് വായിലൂടെ ശ്വസിക്കുക. തുമ്മുകയോ ചീറ്റുകയോ ചെയ്യാതിരിക്കുക.മൂക്കിനു പുറത്ത് ഐസ് വെക്കുന്നതും നല്ലതാണ്.
https://www.facebook.com/Malayalivartha