കാൻസർ വരാനുള്ള സാധ്യത ഉണ്ടോ എന്ന് മുൻകൂട്ടി അറിയാം

ലോകത്ത് പ്രതിവര്‍ഷം ഒരുകോടിയില്‍പരം ആളുകള്‍ കാന്‍സര്‍ മൂലം മരണപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ഏതാണ്ട് 25 ലക്ഷത്തില്‍പരം കാന്‍സര്‍ രോഗികളുണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. ഓരോ വര്‍ഷവും കാന്‍സര്‍ രോഗികളുടെ എണ്ണം അഞ്ചുശതമാനമെന്ന കണക്കില്‍ പെരുകുന്നു.പുരുഷന്മാരില്‍ കണ്ടുവരുന്ന കാന്‍സറില്‍ പകുതിയിലധികവും, സ്ത്രീകളില്‍ എഴുപതുശതമാനത്തിലധികവും കാലേകൂട്ടി കണ്ടുപിടിച്ചാല്‍ തടയാവുന്നവയോ സുഖപ്പെടുത്താവുന്നവയോ ആണ്
പ്രത്യേകിച്ചൊരു കാരണവും കൂടാതെ പെട്ടെന്ന് തൂക്കം കുറയുകയാണെങ്കില്‍ ക്യാന്‍സര്‍ സാധ്യത ഉണ്ടോ എന്ന് പരിശോധിക്കണം. പുകവലി ശീലമുള്ളവര്‍ക്ക് ക്യാന്‍സര്‍ സാധ്യത ഏറെക്കൂടുതലാണ്. പ്രത്യേകിച്ച് തൊണ്ട്, ലംഗ്‌സ്, വായിലെ ക്യാന്‍സര്‍ എന്നിവ ഇല്ലെന്നു ഉറപ്പുവരുത്തേണ്ടതാണ്.
ശരീരത്തില്‍ റേഡിയേഷനേല്‍പ്പിയ്ക്കുന്ന ജോലികള്‍ ചെയ്യുന്നവരാണെങ്കില്‍ സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്.ഇവരും കാലാകാലങ്ങളിൽ ആവശ്യമായ പരിശോധനകൾക്ക് വിധേയരാകണം. കൂടുതല്‍ ശസ്ത്രക്രിയകള്‍ക്കു വിധേയരായിട്ടുണ്ടെങ്കില്‍, ഇതു മൂലം ശരീരത്തില്‍ സ്‌കാര്‍ ടിഷ്യൂ ഉണ്ടെങ്കില്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്
ശരീരത്തില്‍ കാണപ്പെടുന്ന മുഴകളും തടിപ്പുകളും ,പ്രത്യേകിച്ച് സ്ത്രീകളുടെ സ്ഥാനത്തിൽ കാണുന്ന കല്ലിപ്പോ മുഴയോ,അസാധാരണവും ആവര്‍ത്തിച്ചുള്ളതുമായ രക്തസ്രാവം, പ്രത്യേകിച്ച് ശാരീരിക ബന്ധത്തിനുശേഷവും, ആർത്തവ വിരാമത്തിനുശേഷവും,തുടരെത്തുടരെയുള്ള ദഹനക്കേട്, വയറുകടി ഇല്ലാത്തപ്പോള്‍ ഉള്ള വേദന, ആഹാരം ഇറക്കാനുള്ള പ്രയാസം, തുടര്‍ച്ചയായുള്ള ശബ്ദമടപ്പും, ചുമയും പ്രത്യേകിച്ചും പുകവലിക്കാരിൽ കാണുന്നു എങ്കിൽ, മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം എന്നിവ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ലെങ്കിലും വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.
ഫ്രിഡ്ജില്‍ വച്ച ഭക്ഷണം ഒന്നില്‍ കൂടുതല്‍ തവണ ചൂടാക്കി ഉപയോഗിയ്ക്കുന്നതും വീണ്ടും വീണ്ടും ഒരേ എണ്ണ തന്നെ പാചകത്തിന് ഉപയോഗിയ്ക്കുന്നതും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.
പാരമ്പര്യം ക്യാന്‍സര്‍ ബാധയ്ക്കുള്ള ഒരു പ്രധാന കാരണമാണ്.കുടുംബത്തില്‍ ആര്‍ക്കെങ്കിലും ക്യാന്‍സര്‍ സാധ്യതയുണ്ടെങ്കില്‍ കൃത്യമായ പരിശോധനകള്‍ നടത്തേണ്ടത് അനിവാര്യമാണ്.
https://www.facebook.com/Malayalivartha