വെള്ളപ്പാണ്ട് -കാരണങ്ങളും ലക്ഷണങ്ങളും

വെള്ളപ്പാണ്ട് രോഗമെന്നതിനേക്കാള്‍ സൗന്ദര്യ പ്രശ്‌നമാണ്. കൃത്യമായ ജീവിതരീതിയും ആഹാരക്രമവുംചികിത്സയുമുണ്ടെങ്കിൽ വെള്ളപ്പാണ്ട് പൂര്‍ണമായും ചികിത്സിച്ചു മാറ്റാം.ആയുര്‍വേദത്തിലും ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയുണ്ട്.
പലപ്പോഴും ലൂകോഡേർമയ്ക്ക് പകരം വെള്ളപ്പാണ്ട് (വീറ്റിലിഗോ) എന്ന് തെറ്റായി പ്രയോഗിച്ചു കാണാറുണ്ട്. എന്നാൽ, വെള്ളപ്പാണ്ട് എന്നത് ലൂകോഡേർമയുടെ ഒരു പ്രത്യേക വിഭാഗം മാത്രമാണ്. ശരീരത്തിലെ പ്രതിരോധ സംവിധാനം സ്വയം എതിരാവുന്നതിലൂടെയാണ് (autoimmune) പ്രധാനമായും വെള്ളപ്പാണ്ട് ഉണ്ടാവുന്നത്.
ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ വെളുത്ത പാടുകളും വെള്ളപ്പാണ്ട് ആകണമെന്നില്ല . മുഖം, ചുണ്ട്, കാല്‍, കൈ, തുടയിടുക്ക് എന്നീ സ്ഥലങ്ങളിൽ കാണപ്പെടുന്ന അസാധാരണമായ വെളുപ്പ് നിറം വെള്ളപ്പാണ്ട് ആകാൻ സാധ്യതയുണ്ട്. .തലയിലും വെള്ളപ്പാണ്ട് വരാറുണ്ട്. അസാധാരണമായി മുടി ,കണ്‍പീലി,പുരികം ,മീശ എന്നിവയുടെ അസ്വാഭാവിക നിറം മാറൽ ശ്രദ്ധിക്കേണ്ടതാണ്.
തൈറോയ്ഡ് സംബന്ധമായ രോഗങ്ങളും മാനസിക പിരിമുറുക്കവും ചിലപ്പോൾ ഈ രോഗത്തിന് കാരണമാകാറുണ്ട്. വിരുദ്ധാഹാരം,ജനിതക വൈകല്യം,കീടനാശിനികള്‍, കെമിക്കല്‍സ് എന്നിവയുമായുള്ള നിരന്തരസമ്പര്‍ക്കം ,ശരീരത്തിലെ മുറിവുകള്‍, പാടുകള്‍, മരുന്നുകളുടെ അലര്‍ജി എന്നിവയെല്ലാം വെള്ളപ്പാണ്ടിന് കാരണമാകുന്നു.
https://www.facebook.com/Malayalivartha