പാമ്പു കടിയേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകൾ

ഇന്ത്യയിൽ കാണുന്ന 290 തരം പാമ്പുകളിൽ 10 ഇനത്തിന് മാത്രമാണ് വിഷമുള്ളത് . അവയിൽ തന്നെ ബിഗ് ഫോർ എന്നറിയപ്പെടുന്ന മൂർഖൻ, അണലി, ശംഘു വരയൻ, ചുരുട്ട് മണ്ഡലി എന്നിവയാണ് മാരക വിഷമുള്ള പാമ്പുകൾ. കടിയേറ്റ സ്ഥലം നോക്കിയാൽ ഏതു പാമ്പാണ് കടിച്ചത് എന്നറിയാൻ കഴിയും.
പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ പലതും യഥാസമയം ചികിത്സ കിട്ടാത്തത് മൂലമാണ് സംഭവിക്കുന്നത്. അതുകൊണ്ട് കടിയേറ്റാൽ 2 മിനിറ്റിനുള്ളിൽ പ്രഥമശുശ്രൂഷ ചെയ്തിരിക്കണം. ഇതിനായി ആദ്യമെ തന്നെ കടിയേറ്റ സ്‌ഥലം നല്ല ശുദ്ധജലത്തിൽ സോപ്പുപയോഗിച്ച് കഴുകുക. കടിയേറ്റ മുറിവിലൂടെ രക്‌തം ഞെക്കി കളയണം ,എന്നാൽ ഒരു കാരണവശാലും മുറിവ് വലുതാക്കരുത്. മുറിവേറ്റ സ്ഥലം പൊള്ളിക്കുന്നത് വളരെ അപകടകരമായ പ്രവണതയാണ്.
കടിയേറ്റത്തിന്റെ രണ്ടോ മൂന്നോ സെ.മി മുകളിലായി തുണിയോ പ്രഷർ ബാൻഡേജോ ഉപയോഗിച്ചു കെട്ടുക. "ടൂര്‍ണ്ണിക്കെ " എന്നാണ് ഇത് അറിയപ്പെടുന്നത്. കെട്ട് അധികം മുറുകാതെ സൂക്ഷിക്കണം. കെട്ടിനിടയിൽകൂടി ഒരു തീപ്പെട്ടിക്കൊള്ളി കടത്താനുള്ള ഇടം വേണം. ഇല്ലെങ്കില്‍ രക്ത സ്രാവം നിലയ്ക്കും. 10 മിനുട്ടിനുള്ളില്‍ അഴിച്ച് കെട്ടുകയും വേണം. കടിയേറ്റ് 1 മണിക്കൂറിലധികം കെട്ട് നിലനിര്‍ത്തുകയും ചെയ്യരുത്
കുടിക്കാൻ ശുദ്ധജലമോ ഉപ്പിട്ട കഞ്ഞിവെള്ളമോ നൽകുക. മധുരമുള്ള പാനീയങ്ങൾ , മദ്യം,സിഗരറ്റ് ,എന്നിവ കൊടുക്കരുത് .
കടിയേറ്റയാള്‍ അധികം ഓടാനും നടക്കാനും പാടില്ല. ശരീരം ഇളകാതെ നോക്കണം.പരിഭ്രമിക്കുകയും ഭയപ്പെടുന്നതും ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം.രോഗിയെ എത്രയും പെട്ടെന്ന് ശരീരം ഇളകാതെ ആന്റി സ്നൈക് വെനം ചികിത്സാ സംവിധാനം ഉള്ള ആശുപത്രിയിൽ എത്തിക്കുക.
വ്യത്യസ്ത പാമ്പുകളുടെ വിഷം നമ്മുടെ ശരീരത്തില്‍ വ്യത്യസ്ത അവയവങ്ങളെയാണ് ബാധിക്കുക.ഉദാഹരണത്തിന് മൂര്‍ഖന്റെയും രാജവെമ്പാലയുടേയും വിഷം നമ്മുടെ നാഡികളെ ബാധിക്കുന്നു. അണലി വിഷം രക്തപര്യയന വ്യവസ്ഥയേയും (heamotoxic) അണലിയുടെ വിഷമാണ് രോഗിക്ക് ഏറ്റവും വേദനയുണ്ടാക്കുന്നത്. കടിയേറ്റ ഭാഗത്ത് നീര് വന്ന് വീര്‍ക്കുകയും വേദനയും തലചുറ്റലും അനുഭവപ്പെടുന്നു. രക്തം കട്ടപിടിക്കാത്തത് മൂലം വായിലൂടെയും മൂക്കില്‍ കൂടിയും നഖത്തില്‍ നിന്നും രോമകൂപങ്ങള്‍ക്കൂടിയും രക്തം വരും. ചിലപ്പോള്‍ രക്തം ചര്‍ദ്ദിക്കുകയും ചെയ്യും .കടിയേറ്റ ഭാഗത്തെ കോശങ്ങള്‍ നശിക്കുകയും അഴുകുകയും ചെയ്യും . മൂര്‍ഖന്റെ വിഷമേറ്റാല്‍ കാഴ്ച്ച മങ്ങുകയും ശ്വാസതടസ്സം ആമാശയ വേദന എന്നിവ ഉണ്ടാകും
പാമ്പിന്‍ വിഷം കുതിരയില്‍ കുത്തിവെച്ചാണ്Antivenomഉണ്ടാക്കുന്നത്. തിരയുടെ ശരീരത്തില്‍ പാമ്പിൻ വിഷം എത്തിയാല്‍ അവയില്‍ പ്രതിദ്രവ്യം ഉണ്ടാകുന്നു ഇവ ശാസ്ത്രീയമായിവേര്‍തിരിച്ചെടുത്താണ് ഇതുണ്ടാക്കുന്നത്.ഇന്ത്യയില്‍ ചെന്നൈകിംഗ്സ്ഇന്‍സ്റ്റിട്യൂട്ട്,പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ antivenomഉണ്ടാക്കുന്നുണ്ട്
https://www.facebook.com/Malayalivartha