ഷാംപൂവിന്റെ അമിത ഉപയോഗം മാരക രോഗങ്ങൾക്ക് കാരണമാകും

ചെമ്പരത്തിയും കുറുന്തോട്ടിയും വാകപ്പൊടിയുമൊക്കെ തലയിൽ തേച്ചു കുളിച്ചിരുന്ന കാലം പോയി. ഇപ്പോൾ ഷാംപൂവും, കണ്ടീഷണറും ഇല്ലാത്ത വീടുകള്‍ ഉണ്ടാവില്ല. ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് തലമുറകളിലേക്ക് വരെ വ്യാപിക്കുന്ന ജനന വൈകല്യങ്ങൾക്ക് കാരണമാകുമെന്ന പഠന റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ക്വാറ്റേനറി അമോണിയം സംയുക്തങ്ങള്‍ സാധാരണയായി അണുനാശിനിയായും പ്രിസര്‍വേറ്റീവുകളായും വീടുകളിലും പേഴ്‌സണല്‍ കെയര്‍ ഉല്‍പന്നങ്ങളിലും ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ്. അതുപോലെ ഷാംപൂവിലടങ്ങിയിരിക്കുന്ന ക്വാട്‌സ് എന്ന രാസവസ്തു ജനിതക വൈകല്യത്തിന് കാരണമാകുമെന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. എലികളെ പാര്‍പ്പിച്ചിരുന്ന മുറികളില്‍ ക്വാട്‌സ് ചേർത്ത ക്ലീനറുകള്‍ ഉപയോഗിച്ചപ്പോള്‍ എലികളിൽ ജനനവൈകല്യങ്ങള്‍ കാണപ്പെട്ടു .മാത്രമല്ല ഇവയുടെ സമ്പര്‍ക്കം അവസാനിപ്പിച്ചിട്ടും റോഡെന്റുകളില്‍ (എലി, അണ്ണാന്‍, മുതലായവ) രണ്ടു തലമുറയ്ക്കു ശേഷവും ജനനവൈകല്യങ്ങള്‍ വര്‍ദ്ധിച്ചതായി കണ്ടു.ഈ ഈ രാസവസ്തുക്കള്‍ എലികളില്‍ പ്രത്യുല്‍പ്പാദന ക്ഷമത കുറയ്ക്കുന്നതായും കണ്ടെത്തി. ആണെലികളില്‍ ബീജത്തിന്റെ അളവ് കുറയുന്നതായും പെണ്ണെലികളില്‍ ഓവുലേഷന്‍ കുറയുന്നതായും ഫോളോഅപ്പ് പഠനത്തില്‍ പറയുന്നു.
മനുഷ്യനില്‍ അടുത്ത കാലത്തായി വന്ധ്യത വര്‍ധിച്ചു വരുന്ന ഒരു പ്രശ്‌നമാകുന്ന സാഹചര്യത്തിൽ ഷാംപൂ, കണ്ടീഷണർ , ക്ളീനിങ് പൌഡർ എന്നിവയിലടങ്ങിയിരിക്കുന്ന ക്വാട്‌സ് എന്ന രാസവസ്തുക്കള്‍ക്കുള്ള പങ്കും ഈ പഠനം ഉയർത്തുന്നുണ്ട്.
എഡ്വാര്‍ഡ്വയ കോളജ് ഓഫ് ഓസ്റ്റിയോപ്പതിക് മെഡിസിനും വിര്‍ജീനിയ മേരിലാന്‍ഡ് കോളജ് ഓഫ് വെറ്ററിനറി മെഡിസിനും ചേര്‍ന്നാണ് പഠനം നടത്തിയത്. വിര്‍ജീനിയ ക്യാംപസിലെ റിസര്‍ച് അസിസ്റ്റന്റും വെറ്ററിനറി കോളജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോമെഡിക്കല്‍ സയന്‍സ് ആന്‍ഡ് പാതോബയോളജിയിലെ പ്രഫസറുമായ ടെറി ഹ്രൂബെക്കിന്റെ നേതൃത്വത്തിലാണു പഠനം നടത്തിയത്
https://www.facebook.com/Malayalivartha