പത്തനംതിട്ടയില്‍ മന്ത് രോഗം പടരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ ക്യുലക്സ് കൊതുകുകളുടെ കേന്ദ്രം

പത്തനംതിട്ട ജില്ലയിൽ വ്യാപകമായി മന്ത് രോഗം പടർന്നു പിടിക്കുന്നു എന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
2017 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള പരിശോധനകളില്‍ 92 പേരില്‍ മന്തുരോഗമുള്ളതായി സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളുണ്ട്.
കേരളത്തിൽ മന്ത് രോഗം നിർമാർജ്ജനം ചെയ്തതാണെങ്കിലും രോഗം തിരിച്ചു വരുന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നു.
കൊതുക് നിർമാർജ്ജനം ഫലപ്രദമായി നടക്കാത്തതും ഇതര സംസ്ഥാന തൊഴിലാളികളുടെ ബാഹുല്യവും കേരളത്തിൽ മാതു രോഗം തിരിച്ചു വരുന്നതിനു കാരണമായിട്ടുണ്ട്. ഇപ്പോൾ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലാണ് രോഗം കണ്ടെത്തിയിട്ടുള്ളതും .
മന്തിന്റെ രോഗാണുക്കള്‍ രാത്രിയിലെ രക്ത പരിശോധനയിൽ മാത്രമേ കണ്ടെത്താൻ കഴിയൂ എന്നതും രോഗം കണ്ടു പിടിക്കുന്നതിനു കാലതാമസം വരുത്തുന്നു. മന്ത് രോഗം ഉള്ളവരെ കടിച്ച കൊതുക് മറ്റുള്ളവരെ കടിക്കുമ്പോൾ രോഗം പകരുന്നു. കഴിഞ്ഞ വര്ഷം ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ ആരോഗ്യ വകുപ്പ് രാത്രി കാലങ്ങളിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഇപ്രാവശ്യം അത്തരം പരിശോധകൾ നടത്താൻ വൈകി എന്ന് പരാതിയുണ്ട്.
കഴിഞ്ഞവര്‍ഷം 57 പേരിലാണ് മന്തുരോഗം ഇക്കാലയളവില്‍ സ്ഥിരീകരിച്ചത്.
ഇവരിലധികവും ഇതരസംസ്ഥാനക്കാരായിരുന്നു. ഇത്തവണ രോഗവ്യാപനം കൂടുതലാണ്.
ഡെങ്കിഉൾപ്പടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ ഇതരസംസ്ഥാന ക്യാമ്പുകളിൽ കൂടുതലാണ്.എത്രയും പെട്ടെന്ന് മതിയായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ നാട്ടുകാര്‍ക്കും ഇതു പടരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സോഫിയാ ബാനു പറഞ്ഞു. മറ്റു ജില്ലകളില്‍ ശരാശരി 40 പേര്‍ക്കാണ് ആറു മാസത്തിനിടെ മന്ത് കണ്ടെത്തിയതെന്നതിനാല്‍ പത്തനംതിട്ടയിലെ രോഗവ്യാപനം ആരോഗ്യവകുപ്പ് അധികൃതരും ആശങ്കയോടെയാണ് കാണുന്നത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ ഇടയ്ക്കിടെ സ്ഥലം മാറുന്നതും തിരിച്ചറിയല്‍ രേഖയോ ആരോഗ്യ കാര്‍ഡോ ഇല്ലാത്തതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്.
ഡെങ്കി, എച്ച്1 എന്‍1, എലിപ്പനി രോഗബാധിതരും ഇവിടെ മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്
https://www.facebook.com/Malayalivartha