ആന്റിബയോട്ടിക് ഒരുനേരം കഴിക്കാൻ വിട്ടുപോയാൽ?

എന്താണ് ആന്റിബയോട്ടിക്ക് മരുന്നുകൾ? സൂക്ഷ്മജീവികളായ ബാക്ടീരിയ, പൂപ്പൽ , പ്രോട്ടോസോവ എന്നിവയുടെ രോഗസംക്രമം ചെറുക്കുന്ന രോഗാണുനാശകങ്ങൾ (antimicrobial compounds) അടങ്ങിയ സംയുക്തമാണ് ആന്റിബയോട്ടിക്കുകൾ. ജീവൻ രക്ഷാ മരുന്നുകളായാണ് ഇവ ഉപയോഗിക്കുന്നത്.എന്നാൽ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മാരകമായ പല രോഗാണുക്കളുംആന്റിബയോട്ടിക്കുകള്‍ക്കെതിരായിപ്രതിരോധശേഷിയാര്‍ജിക്കുന്നതായിസമീപകാലപഠനങ്ങള്‍സൂചിപ്പിക്കുന്നുണ്ട്.
ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങി ഉപയോഗിക്കുന്നതും രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായാലുടന്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ, നിര്‍ദിഷ്ട കോഴ്‌സ് പൂര്‍ത്തിയാക്കും മുമ്പുതന്നെ മരുന്നുകള്‍ നിര്‍ത്തുന്നതും അപകടകരമാണ്.
ഗുളികകളോ ക്യാപ്സ്യൂളുകളോ ആയിട്ടാണ് ഈ മരുന്നുകൾ കഴിക്കാറുള്ളത്. കുട്ടികളും പ്രായമായവരും സിറപ്പും, കിടത്തി ചികിത്സിക്കുമ്പോൾ കുത്തിവയ്പും മരുന്നും ഉപയോഗിക്കുന്നു. ദിവസം ഒന്ന്, രണ്ട്. മൂന്ന്, നാല്" നേരം വീതമാണ് ഇത്തരം മരുന്നു സാധാരണ രോഗിക്കു കഴിക്കേണ്ടിവരുന്നത്.
8–10 മണിക്കൂർ ഇടവിട്ട് (മൂന്നു നേരം) കഴിക്കേണ്ട മരുന്ന് ഒന്നോ രണ്ടോ മണിക്കൂർ താമസിച്ചാലും ഒാർമിക്കുന്ന ഉടനെ കഴിക്കാം, എന്നാൽ നാലു മണിക്കൂറിൽ കൂടുതൽ താമസിച്ചാൽ ആ ഡോസ് വിട്ട് അടുത്ത ഡോസ് കഴിക്കേണ്ട സമയത്തു തന്നെ കഴിച്ചാൽ മതിയാകും. ഇതുപോലെതന്നെ 6 മണിക്കൂർ ഇടവിട്ടു കഴിക്കേണ്ട മരുന്നു 3 മണിക്കൂറിൽ കൂടുതൽ താമസിച്ചാൽ ഒഴിവാക്കി അടുത്ത ഡോസ് കഴിക്കാം. ഒരിക്കലും രണ്ടു നേരം കഴിക്കേണ്ട മരുന്നുകൾ ഒന്നിച്ചു കഴിക്കരുത്.
https://www.facebook.com/Malayalivartha