എബോള മരുന്ന് പരീക്ഷണം സമ്പൂര്‍ണ്ണ വിജയം

കുരങ്ങുകളിലാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. സീമാപ്പ് എന്ന മരുന്നാണ് കുരങ്ങുകളില്‍ സമ്പൂര്‍ണ്ണ പരീക്ഷണ വിജയം നേടിയിരിക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഈ ആഴ്‌ചയിലെ നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ദീകരിച്ചിട്ടുണ്ട്. മരുന്ന് പരീക്ഷിച്ച പതിനെട്ടു കുരങ്ങുകളിലും രോഗബാധ നിശ്ശേഷം മാറ്റാനായിട്ടുണ്ട്. എബോള വെറസിനെ കുരങ്ങുകളില്‍ കുത്തിവെച്ച് മൂന്നു മുതല്‍ അഞ്ചു വരെ ദിവസങ്ങള്‍ക്ക് ശേഷമാണ് സീമാപ്പ് നല്‍കിയത്. ഇതില്‍ ചില കുരങ്ങുകളില്‍ രോഗബാധയുടെ ഏറ്റവും രൂക്ഷമായ ലക്ഷണങ്ങള്‍ കണ്ടിരുന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ എബോള കുത്തിവെച്ച ശേഷം മരുന്നു നല്‍കാതിരുന്ന മൂന്ന് കുരങ്ങുകള്‍ എട്ട് ദിവസങ്ങള്‍ക്കകം ചാവുകയും ചെയ്‌തു.
ഗവേഷണത്തിന്റെ ഭാഗമായി ആറു കുരങ്ങുകളില്‍ നടത്തിയ പൈലറ്റ് ടെസ്റ്റില്‍ എബോള കുത്തിവെച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു പ്രിതിരോധ മരുന്ന് നല്‍കിയത്. എബോള ബാധിച്ച ഒരു കോശത്തോട് ബന്ധിപ്പിച്ച മൂന്ന് ആന്റിബോഡികളാണ് മനുഷ്യരില്‍ മരുന്ന് പരീക്ഷിക്കുന്നതിനു മുമ്പ് വ്യാപകമായ പരിക്ഷണങ്ങള്‍ ആവശ്യമാണെന്ന് എബോള ആന്റിബോഡി രംഗത്ത് പരീക്ഷണം നടത്തുന്ന സ്‌ക്രിപ്പ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസര്‍ ഓള്‍മാന്‍ സഫയര്‍ വ്യക്തമാക്കുന്നു. സീമാപ്പ് മറ്റു ജീവികളില്‍ മികച്ച ഫലം നല്‍കുന്നുണ്ടെന്നും ഇത് മനുഷ്യരിലും ഫലമുണ്ടാക്കുമെന്ന് പ്രീതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha