ബ്രെയിന്‍ കാന്‍സര്‍ ചികിത്സയ്‌ക്ക് തേള്‍വിഷം

ബ്രെയിന്‍ കാന്‍സര്‍ ചികിത്സയ്‌ക്ക് തേള്‍വിഷം ഫലപ്രദമായേക്കുമെന്ന് ഫുഡ് ആന്റ് ഡ്രഗ് അഡിമിനിസ്‌ട്രേഷന്‍ ശാസ്‌ത്രജ്ഞര്‍. തേള്‍ വിഷത്തില്‍ നിന്നും ഉല്‌പാദിപ്പിക്കുന്ന \'ട്യൂമര്‍ പെയിന്റ്\' എന്ന ഉല്‌പന്നം മനുഷ്യരില്‍ പരീക്ഷിച്ചു നോക്കുന്നതിന് യു.എസ്. അനുമതി നല്‍കി. സുഷുമ്‌ന നാഡിയിലോ, തലച്ചോറിലോ മുഴയുളളതായി കണ്ടെത്തിയിട്ടുളള 21 പേരിലാണ് \'ട്യൂമര്‍ പെയിന്റ്\' ന്റെ പരീക്ഷണം നടത്തിനോക്കാനുദ്ദേശിക്കുന്നതെന്ന് എബിസി ന്യൂസ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കാന്‍സര്‍ രോഗബാധിതരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനാവിശ്യമായ ഉല്‌പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ തല്‍പ്പരരായ ബ്ലേസ്-ബയോ സയന്‍സ് എന്ന കമ്പനിയാണ് ഈ ഉല്‌പന്നത്തിന്റെ നിര്‍മ്മാതാക്കള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha