അല്‍ഷിമേഴ്‌സ് കൊണ്ടുളള മറവി മാറ്റിയെടുക്കാം

നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് അല്‍ഷിമേഴ്‌സ് രോഗം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇന്നുവരെയും അതിനും ഫലപ്രദമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ല. എങ്കിലും കാലഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ചില ഗവേഷണഫലങ്ങള്‍ പ്രതീക്ഷയ്ക്ക് വകതരുന്നുണ്ട്. അവിടത്തെ ന്യൂറോളജി പ്രൊഫസറായി ബ്രെഡിസെന്‍-ന്റെ 36-ഇന തെറാപ്യൂട്ടിക് പദ്ധതിയില്‍ പങ്കെടുത്ത രോഗികളില്‍ പലര്‍ക്കും നഷ്ടപ്പെട്ട ഓര്‍മ്മശക്തി തിരികെ കിട്ടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. തലച്ചോറിലെ സംവേദങ്ങള്‍ അയക്കുന്ന സിരാവ്യൂഹങ്ങളുടെ പ്ലാസ്റ്റിസിറ്റിയെ ബാധിക്കുന്ന ഘടകം എന്തെന്ന് കണ്ടെത്തുന്നതിനുളള ബൃഹത്തായ പരിശോധന ക്രമങ്ങളാണ് ഇദ്ദേഹത്തിന്റെ ചികിത്സാ പദ്ധതിയിലുളളത്. ഭക്ഷണക്രമത്തില്‍ വരുത്തുന്ന വ്യതിയാനങ്ങള്‍ ബ്രെയിന്‍ ന്റിമുലേഷന്‍ വ്യായാമം, ഉറക്കം ക്രമപ്പെടുത്തല്‍ നിര്‍ണ്ണയിക്കപ്പെട്ടിട്ടുളള മരുന്നുകള്‍, വിറ്റാമിനുകള്‍, തലച്ചോറിന്റെ രാസസ്വാഭാവത്തെ ബാധിക്കുന്ന മറ്റനേകം ഘട്ടങ്ങള്‍ എന്നിവയെല്ലാം അടങ്ങുന്ന ചികിത്സാരീതിയാണിത്. ചികിത്സ പൂര്‍ത്തിയാക്കി മടങ്ങിയവരെ 1 1/2 മുതല്‍ 2 വര്‍ഷം വരെ നിരീക്ഷണം ചെയ്തപ്പോള്‍ പദ്ധതിയില്‍ നിഷ്‌കര്‍ഷിച്ചിട്ടുളള ഘട്ടങ്ങളെല്ലാം, സങ്കീര്‍ണമാണെങ്കിലും അവ കൃത്യമായി പാലിച്ചവരുടെ ഓര്‍മ്മശക്തിക്ക് പിന്നീട് കുറവുണ്ടായിട്ടില്ലെന്ന് കണ്ടെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha