പുതുവത്സരത്തിന് ഇറച്ചി വിഭവങ്ങള്‍ വേണോ? തൊട്ടാല്‍ കൈപൊള്ളും

കുളമ്പുരോഗം തടയാന്‍ അതിര്‍ത്തി കടന്നുള്ള കന്നുകാലികളുടെ വരവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മാംസ വിപണിയില്‍ വില കുതിച്ചുയരുന്നു. നിയന്ത്രണത്തിന് മുമ്പ് 220 ആയിരുന്ന മാട്ടിറച്ചി വില 260 കടന്നു. പുതുവത്സദിനത്തില്‍ ഇനിയും കൂടുമെന്നാണ് വ്യാപരികള്‍ പറയുന്നത്. അതേ സമയം മാംസവിപണിയില്‍ വില ഉയര്‍ത്തിയതോടെ നഗരത്തിലെ ഹോട്ടലുകളില്‍ ഇറച്ചിവിഭവങ്ങളുടെ വിലകുതിക്കുകയാണ്.
നഗരത്തിനകത്തെയും പുറത്തെയും ഹോട്ടലുകളില്‍ ബീഫ് ഫ്രൈയും കറിയും യഥാക്രമം 70, 60 രൂപയായിരുന്നു വില 80ഉം 90ഉം ആയി. നാട്ടിന്‍പുറത്തു കറിക്ക് 50 രൂപയും ഫ്രൈക്ക് 60 രൂപയുമായിരുന്നു. പോത്തും കാളയും കറിക്കില്ലാതായതോടെ ചിക്കന്‍ കറിക്കും ഫ്രൈക്കും ഹോട്ടലുടമകള്‍ വില ഉയര്‍ത്തി. 60-70 രൂപയായിരുന്ന ചിക്കന്‍ കറി ചിലയിടങ്ങളില്‍ 75- 80 രൂപയായി. ഫ്രൈ ഹാഫിന് 105-110 എന്നിങ്ങനെയാണ് വില. മട്ടന്‍ വില കിലോക്ക് 480രൂപയായി തുടരുകയാണ്. മട്ടന്‍ കറിക്കും ആവശ്യക്കാരേറെയാണ്. 145 രൂപയാണ് ഒരു പ്ലേറ്റിന്റെ വില. കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് മാട്ടിറച്ചി കുറയാന്‍ കാരണം. ചന്തകളിലും പോത്ത്, കാള തുടങ്ങിയവയുടെ ഇറച്ചിയുടെ വില്‍പ്പന കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. കൊല്ലം, തിരുവനന്തപുരം അതിര്‍ത്തിവഴിയാണ് സംസ്ഥാനത്തേക്ക് കാലികളെ എത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രധാനമായും ഇവയെ എത്തിച്ച് അറവുകേന്ദ്രങ്ങളില്‍ കൊണ്ടുവരുന്നത്.
കുളമ്പുരോഗം അതിര്‍ത്തി കടന്ന് കേരളത്തിലേക്കും വ്യാപകമായിരുന്നെങ്കിലും മാട്ടിറച്ചി ഒഴിവാക്കിയിരുന്നില്ല. പക്ഷേ രോഗബാധിത കാലികളെ നിരോധിച്ചതോടെ വന്‍കിട ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ളവര്‍ ബീഫിനു താത്കാലിക നിരോധനം ഏര്‍പ്പെടുത്തി. രോഗം വ്യാപകമായതിനാല്‍ ഹോട്ടലുകളില്‍ എത്തുന്നവരില്‍ ഭൂരിഭാഗം പേരും ചിക്കനാണ് ഓര്‍ഡര്‍ ചെയ്യുന്നതെന്ന് ഹോട്ടലുടമകള്‍ പറയുന്നത്. മാട്ടിറച്ചിക്കു ദൗര്‍ലഭ്യം നേരിട്ടതോടെ പുതുവത്സര വിപണിയില്‍ ചിക്കന് വില ഇനിയും ഉയരും. അതേസമയം ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കാനാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം. പുതുവത്സര വിപണി പ്രമാണിച്ചു ചന്തകളിലും ഹോട്ടലുകളിലും വില്‍ക്കുന്ന ഇറച്ചിയുടെ ഗുണനിലവാരം പരിശോധിക്കും. രോഗബാധിത മാടുകളുടെ ഇറച്ചിയാണോ വില്‍ക്കുന്നതെന്നും പരിശോധന നടത്തും. കോര്‍പറേഷന്‍, പഞ്ചായത്ത് വക അറവുശാലകളിലും റെയ്ഡ് നടത്തും. ലൈസന്‍സുള്ള വ്യാപാരികളില്‍ നിന്നുമാത്രമേ ഹോട്ടലുകാരും ചെറുകിട കച്ചവടക്കാരും ഉപഭോക്താക്കളും ഇറച്ചി വാങ്ങാവൂവെന്ന് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha