മാനസിക സമ്മര്‍ദ്ദം ഒഴിവാക്കിയാല്‍ വണ്ണം കുറയ്ക്കാം

കടുത്ത മാനസിക സമ്മര്‍ദ്ദം നിരന്തരം അനുഭവിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് തടി കൂടുമെന്നാണ് ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദം ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നു എന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഗവേഷകര്‍. സമ്മര്‍ദം അനുഭവിക്കുന്ന സ്ത്രീകളുടെ ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ഇന്‍സുലിന്‍ ഹോര്‍മോണുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമായി തീരുന്നു.
മാനസിക സമ്മര്‍ദങ്ങള്‍ക്കു വിധേയരായവര്‍ തെറ്റായ രീതിയിലുള്ള ഭക്ഷണങ്ങള്‍ കൂടിയാണ് ശീലിക്കുന്നതെങ്കില്‍ പൊണ്ണത്തടി വന്നു ചേരാന്‍ വലിയ താമസമൊന്നും വരില്ല എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എല്ലാ കാര്യങ്ങളോടും പോസിറ്റീവായ സമീപനം കൈക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ എളുപ്പത്തില്‍ നിങ്ങള്‍ക്ക് പൊണ്ണത്തടി വരുമെന്നാണ് പഠനത്തിന്റെ സാരം.
https://www.facebook.com/Malayalivartha