സൂര്യാഘാതത്തില്‍ നി്ന്ന് രക്ഷനേടാം

അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്‍ന്നതോടെ സൂര്യാഘാതം ഏല്ക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്.്. 30 ഡിഗ്രിക്ക് മുകളില്‍ താപനില ഉയരുമ്പോള്‍ തന്നെ സൂര്യാഘാതത്തിനുള്ള സാദ്ധ്യത തെളിയും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് വര്‍ദ്ധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. അതിനാല്‍ സൂര്യാഘാതത്തിനുള്ള സാദ്ധ്യത മുന്‍ വര്‍ഷത്തേക്കാള്‍ വളരെ കൂടുതലാണ്.
സൂര്യാഘാതം ഏല്ക്കുന്നവരുടെ ത്വക്കിന് ചുവപ്പ് നിറവും വേദനയും അനുഭവപ്പെടാറുണ്ട്. ചിലപ്പോള്‍ പൊള്ളലേറ്റ് ത്വക്ക് അടര്‍ന്നുപോകും. ശരീരത്തില്‍ കുമിളകള്‍ രൂപപ്പെടുന്നതും സാധാരണമാണ്. വിയര്‍ക്കാതിരിക്കുക, തലകറക്കം, ശരീരോഷ്മാവ് ക്രമാതീതമായി വര്‍ദ്ധിക്കുക, അകാരണമായ ഉത്കണ്ഠ എന്നിവയുണ്ടാകും. കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ ബോധക്ഷയമുണ്ടാകാനും തുടര്‍ന്ന് മരണം സംഭവിക്കാനോ സ്ഥിരമായ വൈകല്യങ്ങള്‍ ഉണ്ടാകാനോ ഇടയുണ്ടെന്നും അരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.കനത്ത വെയിലില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍, പ്രമേഹ രോഗികള്‍, ഹൃദ്രോഗികള്‍, വൃക്കരോഗികള്‍ എന്നിവരില്‍ ഉയര്‍ന്ന താപനില ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുണ്ട്. പ്രായമേറിയവരെയാണ് സൂര്യതാപം ഏറ്റവും വേഗത്തില്‍ കടന്നാക്രമിക്കുക.
ഓരോ മണിക്കൂര്‍ ഇടവിട്ട് ഒരു ഗ്ലാസ് വെള്ളം കുടിക്കുകയാണ് സൂര്യാഘാതത്തില്‍ നിന്നു രക്ഷ നേടുന്നതിനുള്ള പ്രധാന വഴി. അന്തരീക്ഷ ഊഷ്മാവ് ഏറ്റവുമധികം വര്‍ദ്ധിക്കുന്ന ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ മൂന്നരവരെ സൂര്യ രശ്മികള്‍ നേരിട്ട് ശരീരത്തില്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം. അമിത ഭക്ഷണം, മദ്യപാനം, താപനിലയ്ക്ക് യോജിക്കാത്ത വസ്ത്രങ്ങള്‍ എന്നിവയും സൂര്യാഘാതത്തിന് ഇടവരുത്തും. കന്നുകാലികള്‍ക്കും സൂര്യാഘതം എല്‍ക്കാന്‍ ഇടയുള്ളതിനാല്‍ ഇവയെ ദീര്‍ഘ നേരം വെയിലത്ത് കെട്ടിയിടുന്നത് ഒഴിവാക്കണം.
സൂര്യഘാതത്തെ നേരിടുന്നതിന് അരോഗ്യ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ അരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha