ആര്‍ത്തവം വൈകുന്നുണ്ടോ? വന്ധ്യതയിലേക്ക് നയിച്ചേക്കാം; ആര്‍ത്തവം വൈകുന്നതിന് പിന്നിലുള്ള കാരണങ്ങൾ

ആര്‍ത്തവം വൈകുന്നതും ആര്‍ത്തവത്തോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങളും പല സ്ത്രീകളും നേരിടുന്ന പ്രശ്നമാണ്.പല കാരണങ്ങളാണ് ആർത്തവം വൈകാനാ കരണമാകുന്നത് ജീവിതശൈലിയിലുള്ള മാറ്റമാണ് ആര്‍ത്തവ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കുമുള്ള പ്രധാന കാരണം.
ഇത്തരം പ്രയാസമനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട് . ഇന്ത്യയില്‍ ഏകദേശം 35 ശതമാനം സ്ത്രീകളും ആര്‍ത്തവ പ്രശ്നങ്ങള്‍ നേരിടുന്നു.
ആര്‍ത്തവപ്രശ്‌നങ്ങള്‍ ഉണ്ടാകാൻ കാരണമെന്താണ് ? ജീവിതശൈലിയിലെ മാറ്റങ്ങള്‍കൊണ്ടുള്ള ആര്‍ത്തവക്രമമക്കേട് മാറ്റിയെടുക്കാൻ സാധിക്കും . വന്ധ്യതയുള്‍പ്പെടെയുള്ള പല അവസ്ഥകള്‍ക്കും ആർത്തവ വൈകൽ നയിക്കും.
ഹോര്‍മോണ്‍ വ്യതിയാനം കാരണമാണ് ആര്‍ത്തവപ്രശ്‌നങ്ങള്‍ കൂടുതലായി വരുന്നത് . പിസിഒഡി, പിസിഒഎസ് തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. ഇടക്കിടെയുള്ള പനി, ക്ഷയരോഗം, തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ആര്‍ത്തവചക്രത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്.
മാനസികസമ്മര്‍ദ്ദവും ഉത്കണ്ഠയും സ്ത്രീകളുടെ ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട് . തൊഴിലിടങ്ങളില്‍ കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം സ്ത്രീകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതാണ് . വിളര്‍ച്ച സ്ത്രീകളില്‍ വ്യാപകമായി കാണപ്പെടുന്നുണ്ട്. ഇത്തരം സ്ത്രീകള്‍ക്ക് ആര്‍ത്തവം ക്രമം തെറ്റാനുള്ള സാധ്യതയുണ്ട് .
ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവം വൈകും. ഇത്തരം ഗുളികകള്‍ പതിവായി കഴിക്കുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. അമിതവണ്ണമുള്ളവര്‍ക്കും തീരെ മെലിഞ്ഞവര്‍ക്കും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍ക്കും ആര്‍ത്തവ ക്രമക്കേടുകള്‍ വരും.
തുടര്‍ച്ചയായി ആര്‍ത്തവ ക്രമക്കേടുള്ളവര്‍ തീര്‍ച്ചയായും തൈറോയ്ഡ് പരിശോധിക്കേണ്ടുന്ന ആവശ്യകതയുണ്ട് . കൃത്യമായി വ്യായാമം ചെയ്താൽ ഇത് ക്രമീകരിക്കാൻ സാധിക്കുന്നതാണ് .
https://www.facebook.com/Malayalivartha


























