പ്രമേഹം കുറയ്ക്കാന്‍ ബാര്‍ലി

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പ്രമേഹത്തെ പ്രതിരോധിക്കാന്‍ ബാര്‍ലിക്കു സാധിക്കുമെന്നു പുതിയ കണ്ടെത്തല്‍. ലണ്ട് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയത് ബാര്‍ലിയിലുള്ള ഡയറ്ററി ഫൈബറുകളുടെ പ്രത്യേക മിശ്രിതം വിശപ്പിനെ കുറയ്ക്കുകയും ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുമെന്നാണ്.
ബാര്‍ലിക്ക് പ്രമേഹത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവ് മനസിലാക്കാനായി ഗവേഷകര്‍ തിരഞ്ഞെടുത്തത് മധ്യവയസ്‌കരായവരെയായിരുന്നു. ബാര്‍ലി ' ഉപയോഗിച്ചു തയ്യാറാക്കിയ ബ്രഡ് ധാരാളം കഴിക്കാന്‍ അവരോട് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തേക്ക് അവരുടെ ഭക്ഷണക്രമത്തില്‍ ബാര്‍ലി ഉള്‍പ്പെടുത്തി. ശേഷം അവരുടെ ഷുഗര്‍ ലെവലും ഹൃദ്രോഗ സാദ്ധ്യതയും പരിശോധിച്ചു.
പങ്കെടുത്ത വ്യക്തികളുടെ ശരീരത്തിന്റെ ഉപാപചയ നിരക്ക് മെച്ചപ്പെട്ടെന്നും ഒപ്പം അവരിലെ ഇന്‍സുലിന്‍ ലെവല്‍ ഉയര്‍ന്നെന്നും കണ്ടെത്തി. അതുകൊണ്ടു തന്നെ വിശപ്പ് നിയന്ത്രണ വിധേയമാക്കാനും കഴിഞ്ഞു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചു നിര്‍ത്തുന്നതിനായി ബാര്‍ലി വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ഇവര്‍ നിര്‍ദേശിക്കുന്നു. ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha