കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍...

കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡ് രീതികളും വ്യായാമം ഇല്ലാത്ത അവസ്ഥയുംമെല്ലാം കൊളസ്‌ട്രോള്‍ ശരീരത്തില്‍ പിടിമുറുക്കുന്നതിന് കാരണമാകും. കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ ചില ലളിതമായ മാര്‍ഗങ്ങളുണ്ട്.
നിത്യ ജീവിതത്തില്‍ ഒരുപാട് സമയം ചെലവഴിക്കാതെ തന്നെ കൊളസ്‌ട്രോളിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ നമുക്ക് പിന്തുടരാവുന്നതാണ്. കൊളസ്‌ട്രോള്‍ സാധ്യതയെ നാം ശ്രദ്ധിക്കാതിരുന്നാല്‍ ഹൃദയസ്തംഭനം, മസ്തിഷ്‌കാഘാതം തുടങ്ങിയവ നമ്മുടെ ജീവനെടുക്കാന്‍ വലിയ താമസമുണ്ടാവില്ല
വീട്ടില്‍ സാധാരണ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളും ഭക്ഷണശീലവും ഉപയോഗിച്ച് തന്നെ നമുക്ക് കൊളസ്‌ട്രോളിനെ പ്രതിരോധിക്കാം.
മോരും വെള്ളം സംഭാരം
പാടകളഞ്ഞ നല്ല മോരുംവെള്ളം കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ ഉപകരിക്കുന്ന പാനീയമാണ്. കൊളസ്‌ട്രോള്‍ വര്‍ധിക്കുവാന്‍ ഇടയാക്കുന്ന ബെല്‍ ആസിഡുകളുടെ പ്രവര്‍ത്തനം തടയാനും ഇതിനെ പുറംന്തള്ളാനും മോര് സഹായിക്കും. മോരു കാച്ചി ഉപയോഗിക്കുന്നതും നല്ലതാണ്.
നെല്ലിക്ക
ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ നെല്ലിക്കയോളും കഴിവുള്ള ഔഷധം മറ്റൊന്നില്ല. നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാനും നെല്ലിക്ക സഹായിക്കും.
കറിവേപ്പില
കറിവേപ്പില പാചകം ചെയ്യുമ്പോള്‍ മാത്രമല്ല പച്ചയ്ക്ക് കഴിക്കുന്നതും കൊളസ്‌ട്രോളിനെ തുരത്താന്‍ സഹായിക്കും. കുറച്ച് കറിവേപ്പില അരച്ച് ചൂടുവെള്ളവുമായി ചേര്‍ത്ത് രാവിലെ കുടിക്കുന്നത് കൊളസ്‌ട്രോള്‍ വളരെ വേഗം കുറയാന്‍ സഹായിക്കും.
വെളുത്തുള്ളി
വെളുത്തുള്ളിയിലെ അലസിന്‍ രക്തധമിനികളില്‍ കൊളസ്‌ട്രോള്‍ അടിയുന്നത് തടയും. പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുന്നതാണ് ഉത്തമം.
ഗ്രീന്‍ ടീ
ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ഗ്രീന്‍ ടീ സ്ഥിരമായി ഉപയോഗിക്കുന്നത് വിഷാംശങ്ങള്‍ പുറംന്തള്ളാന്‍ സഹായിക്കും. െ്രെടഗ്ലിസറൈഡുകള്‍ പുറംന്തള്ളുകയും കൊളസ്‌ട്രോള്‍ സാധ്യത ഇല്ലാതാക്കുകയും ചെയ്യും
സോയാബീന്‍
എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് ആറു മുതല്‍ ഒന്‍പത് ശതമാനം വരെ കുറയ്ക്കാന്‍ സോയാബീനിന്റെ ഉപയോഗം സഹായിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha