ഭക്ഷണ പദാര്‍ഥങ്ങള്‍ വീണ്ടും ചൂടാക്കി കഴിക്കുന്നത് അപകടകരമാണ്

മിച്ചം വരുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ പലപ്പോഴും നമ്മള്‍ ദിവസങ്ങളോളം ഉപയോഗിക്കാറുണ്ട്. പാകം ചെയ്ത ഭക്ഷണം ചീത്തയായിട്ടില്ലെങ്കില്‍ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്ന പതിവ് മിക്ക വീടുകളിലുമുണ്ട്. പക്ഷെ ചില ഭക്ഷണങ്ങള്‍ ഒന്നിലധികം തവണ ചൂടാക്കിയാല്‍ അത് വിപരീത ഫലം ചെയ്യും. ചിലപ്പോഴത് വിഷമായി മാറും എന്ന് തന്നെ പറയേണ്ടി വരും.
ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതാണ്. പക്ഷെ അത് പാകം ചെയ്തതിന് ശേഷം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ശരീരത്തിന് ഗുണത്തെക്കാളേറെ ദോഷം വരുത്തി വെക്കും
നൈട്രേറ്റ് അടങ്ങിയിട്ടുള്ള ഒരു ഭക്ഷണ പദാര്‍ഥമാണ് സെലെറി. അത് വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ അതില്‍ അടങ്ങിയിട്ടുള്ള നൈട്രേറ്റ് നൈെ്രെടറ്റ് ആയി മാറുന്നു.ഇത് ശരീരത്തിന് ഹാനികരമാണ്. അതുകൊണ്ട് സെലെറി ഒന്നില്‍ കൂടുതല്‍ തവണ ചൂടാക്കി കഴിക്കാതിരിക്കുക.
ഒരു കാരണവശാലും ഒന്നിലധികം തവണ ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത ഒരു ഭക്ഷണ പദാര്‍ത്ഥമാണ് കൂണ്‍.ഇത് ദഹനപ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമായേക്കാം.
പാകം ചെയ്ത് ഇരുപത്തിനാല് മണിക്കൂറിന് ശേഷം ഇറച്ചി കഴിക്കുന്നത് ഭീകരമായ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മറ്റ് ഇറച്ചികളെക്കാള്‍ പ്രോട്ടീന്‍ കൂടുതലായി അടങ്ങിയിട്ടുള്ളത് കോഴിയിറച്ചിയിലാണ്. വീണ്ടും ചൂടാക്കുമ്പോള്‍ പ്രോട്ടീന്‍ ഘടനയില്‍ വരുന്ന മാറ്റമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.
പച്ചടിച്ചീര(ലെറ്റിയൂസ് )- ഇത് പച്ചയ്ക്ക് കഴിക്കുന്നതാണ് ഉത്തമം, ആവശ്യമെങ്കില്‍ മാത്രം ചൂടാക്കി കഴിക്കുക, പക്ഷെ ഒന്നിലധികം തവണ ചൂടാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.
മുട്ട അടങ്ങിയ ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കി കഴിക്കാവുന്നതാണ്. എന്നാല്‍ പുഴുങ്ങിയ മുട്ട ഒരിക്കലും വീണ്ടും ചൂടാക്കാന്‍ പാടില്ല. മുട്ടയിലടങ്ങിയിട്ടുള്ള കൂടുതല്‍ അളവിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുന്നത് മൂലം വിഷാംഷമായി രൂപാന്തരപ്പെടുന്നതുകൊണ്ടാണ് മുട്ട വീണ്ടും ചൂടാക്കി കഴിക്കരുതെന്ന് പറയുന്നത്.
ചീര വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ അതില്‍ അടങ്ങിയിട്ടുള്ള നൈട്രേറ്റ് നൈെ്രെടറ്റ് ആയി മാറുന്നു. ഇത് ശരീരത്തിന് ഹാനികരമാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha