ഉദരരോഗങ്ങള്‍ ശമിക്കാന്‍

വിശപ്പില്ലായ്മയുണ്ടെങ്കില്‍ അല്പം കായം വറുത്ത് പൊടിച്ചെടുത്തു മോരിലോ ചൂടുവെള്ളത്തിലോ കലക്കി കഴിക്കുക.
വായ്ക്ക് അരുചി ഉണ്ടെങ്കില്‍ കടുക്കാത്തോടു പൊടിച്ചു ശര്‍ക്കരയോ ചുക്കോ ഇന്തുപ്പോ ചേര്‍ത്തു കഴിക്കുക.
വയറിളക്കത്തിന് ഇഞ്ചി ചതച്ച നീര് ഒരു ടീസ്പൂണ്‍ എടുത്ത് ഒരു നുള്ളു കറിയുപ്പ് പൊടിച്ചുചേര്‍ത്തു പലവട്ടം കഴിക്കുക.
വിശപ്പ് അധികമാണെങ്കില്‍ എരുമപ്പാല്‍ പതിവായി ഉപയോഗിക്കുകയോ, അരിപ്പൊടി കൊണ്ടു നെയ്യിലുണ്ടാക്കിയ ഭക്ഷണം കഴിക്കുകയോ ചെയ്യുക. ദഹനക്കേടിനു ശമനം ഉണ്ടാകാന്‍ മുത്തങ്ങാത്തൊലിനീരില്‍ കുറച്ച് ഇന്തുപ്പു ചേര്‍ത്തു കഴിക്കുക.
ഗ്യാസ്ട്രബിള്‍ കുറയ്ക്കാന്‍ വെളുത്തുള്ളി ചുട്ടു കഴിക്കുകയോ പുളിയുള്ള മോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുകയോ ചെയ്യുക.
കൃമിശല്യത്തിനു തുളസിവേര് അരച്ച് ചൂടുവെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക. നന്നായി വിളഞ്ഞ തേങ്ങാവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നതും കൊള്ളാം. അസിഡിറ്റി അഥവാ പുളിച്ചു തികട്ടല്‍ ശമിപ്പിക്കാന്‍ കറിവേപ്പില വെള്ളം തൊടാതെ അരച്ചു നെല്ലിക്കയോളം വലുപ്പത്തില്‍ എടുത്തു കാച്ചിയ ആട്ടിന്‍പാലിന്റെ കൂടെ രാവിലെ കഴിക്കുക.
നെഞ്ചെരിച്ചിലിനു കൊത്തമ്പാലയരിയോ പെരും ജീരകമോ പലവട്ടം ചവച്ചിറക്കുക. സ്ഥിരമായി ഉദരരോഗങ്ങള്‍ ബാധിക്കുന്നുണ്ടെങ്കില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം സ്ഥിരമായി കുടിക്കുകയോ, അയമോദകം വെള്ളത്തിലിട്ടു തിളപ്പിച്ച് അരിച്ച് കഴിക്കുകയോ ചെയ്യുക. മുത്തങ്ങാക്കിഴങ്ങ് അരച്ച് ആട്ടിന്‍പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളുടെ വയറുവേദന മാറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha