കൊളസ്‌ട്രോള്‍ കുറയ്ക്കാം

അമിത കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് ഔഷധത്തോടൊപ്പം ഭക്ഷണ കാര്യത്തിലും ശ്രദ്ധയാവശ്യമാണെന്ന് നമുക്കറിയാം. വളരെ ചെലവില്ലാതെ വീട്ടില്‍ത്തന്നെ നാം സ്ഥിരമായി ഉപയോഗിക്കുന്ന ചില ഭക്ഷണ സാധനങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെ ഫലപ്രദമാണ്.
കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഏറ്റവും ഉചിതമായത് മാര്‍ഗമാണിത്. പാട കളഞ്ഞ മോര് സംഭാരം തയ്യാറാക്കി ഉപയോഗിക്കുന്നത് കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ വളരെ നല്ലതാണ്. കൊളസ്‌ട്രോള്‍ കൂട്ടുന്ന ബെല്‍ ആസിഡുകളുടെ പ്രവര്‍ത്തനത്തെ തടയാന്‍ ഇവയ്ക്കാകുമെന്നതിനാലാണിത്.
ദിവസവും അഞ്ചോ ആറോ കാന്താരി മുളക് കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്.
ഒലീവ് ഓയില്‍ : ഇതിലടങ്ങിയിരിക്കുന്ന മോണോ സാച്യുറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വളരെ നല്ലതാണ്. എന്നാലിത് അധികമുപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ല.
ചീത്ത കൊളസ്‌ട്രോളായ എല്‍ ഡി എല്‍ കൊളസ്‌ട്രോളിനെ കുറയ്ക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നല്ല കൊളസ്‌ട്രോളായ എച്ച് ഡി എല്‍ കൊളസ്‌ട്രോള്‍ കൂട്ടാനും ഇതുപകരിക്കും.
വെറുതെ ചവച്ചു കഴിക്കുന്നതും ചായയില്‍ ചതച്ചിട്ട് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഉദര പ്രശ്‌നങ്ങള്‍ക്കും അത്യുത്തമമാണ് ഇഞ്ചി .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha