സ്തനാര്‍ബുദം തടയാന്‍ കോളിഫ്‌ളവര്‍

കോളിഫ്‌ളവര്‍, കാബേജ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് സ്ത്രീകള്‍ക്ക് വളരെ നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന ഒരു സംയുക്തം സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ച ആദ്യഘട്ടങ്ങളില്‍ത്തന്നെ തടയുന്നതായി പഠനം.
സ്തനാര്‍ബുദം ബാധിച്ച സ്ത്രീകള്‍ തങ്ങളുടെ ഭക്ഷണത്തില്‍ കോളിഫ്‌ലവര്‍, കാബേജ്, ബ്രൊക്കോളി എന്നിവ ധാരാളമായി ഉള്‍പ്പെടുത്തണം. ഇവയിലടങ്ങിയിരിക്കുന്ന സള്‍ഫൊറാഫേന്‍ എന്ന സംയുക്തം സ്തനാര്‍ബുദ വളര്‍ച്ചയെ സാവധാനത്തിലാക്കുന്നു. അര്‍ബുദം തടയുന്നതില്‍ സള്‍ഫൊറാഫേനുള്ള കഴിവ് വളരെ മുന്‍പുതന്നെ തെളിഞ്ഞിട്ടുള്ളതാണ്. ഒറിഗോണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെയും ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ അര്‍ബുദ വളര്‍ച്ച സാവധാനത്തില്‍ ആക്കുന്നതില്‍ സള്‍ഫൊറാഫേന് പങ്കുണ്ടെന്ന് കണ്ടെത്തി.
സ്തനാര്‍ബുദം ഉണ്ടെന്നു കണ്ടെത്തിയ സ്ത്രീകളുടെ സ്തനങ്ങളിലെ കോശങ്ങളില്‍ സള്‍ഫൊറാഫേറ്റിന്റെ സ്വാധീനത്തെപ്പറ്റി നടത്തിയ ആദ്യ ക്ലിനിക്കല്‍ പരീക്ഷണത്തിലെ ഫലങ്ങളാണിത്. സ്തനാര്‍ബുദം ബാധിച്ച 54 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇവരില്‍ ചിലര്‍ക്ക് സള്‍ഫൊറാഫേന്‍ അടങ്ങിയ സപ്ലിമെന്റുകളും ചിലര്‍ക്ക് ഡമ്മി ഗുളികകളും നല്‍കി. ഭക്ഷണത്തില്‍ ദിവസവും ഒരു കപ്പ് കോളിഫ്‌ലവര്‍ അല്ലെങ്കില്‍ കാബേജ് കഴിച്ചാല്‍ എത്രയുണ്ടാകുമോ അതിനു തുല്യമായ അളവിലാണ് സള്‍ഫൊറാഫേന്‍ നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha