എന്തിനാ വയാഗ്ര.... ലൈംഗിക ശേഷി വര്‍ധിപ്പിക്കാന്‍ ഉലുവ

മുസംലി പവര്‍ എക്‌സ്ട്രാക്കും വയാഗ്രയ്ക്കും പുറകേ പോകുന്ന മലയാളികള്‍ ഇനിയെങ്ങും അലയേണ്ട. എല്ലാ വീട്ടിലും സുലഭമായ ഉലുവ കഴിച്ചാല്‍ മതിയാകും.
തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ധാന്യമാണ് ഉലുവ. എന്നാല്‍ പൊതുവേ കറികളില്‍ ചേര്‍ക്കുന്ന ഉലുവയ്ക്കും അപ്പുറം ഈ ധാന്യത്തിന്റെ ഗുണങ്ങളെക്കുറിച്ച് അറിവില്ലാത്തവരാണ് പലരും. അസാധാരണമായ ഗുണങ്ങളുള്ള ഉലുവ തീര്‍ച്ചയായും പ്രധാന ഭക്ഷണമായി തന്നെ മെനുവില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പയര്‍ മുളപ്പിച്ച് കഴിക്കുന്നത് പോലെ ഉലുവ മുളപ്പിച്ച് കഴിക്കുമെങ്കില്‍ ഏറ്റവും ആരോഗ്യം പ്രദാനം ചെയ്യുന്നതാണിത്.
വിറ്റാമിന്‍ സി, പ്രോട്ടീന്‍സ്, ഫൈബര്‍, നിയാസിന്‍, പൊട്ടാസ്യം, അയണ്‍, കാല്‍സ്യം, മഗ്‌നീഷ്യം തുടങ്ങി പോഷകങ്ങളുടെ കലവറയാണ് ഉലുവ. അധ്വാനിക്കുന്ന ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കാന്‍ രണ്ടു സ്പൂണ്‍ ഉലുവയ്ക്ക് കഴിയും.
ഉലുവയുടെ ഗുണങ്ങള്‍ ലഭിക്കാന്‍ രണ്ടു രീതിയില്‍ ഈ ധാന്യം ഉപയോഗിക്കാം. വൈകുന്നേരം ചെറു ചൂടുവെള്ളത്തില്‍ രണ്ടു സ്പൂണ്‍ ഉലുവ ഇട്ട് വെയ്ക്കുക. പുലര്‍ച്ചെ വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുക. അല്ലെങ്കില്‍ ഉലുവ വെള്ളത്തില്‍ കഴുകിയെടുത്ത് മുളപ്പിച്ച് കഴിക്കുന്നതും മുളപ്പിച്ച ഉലുവ കറിവെച്ച് കഴിക്കുന്നതും നല്ലതാണ്.
ലൈംഗീകാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ആയുര്‍വേദത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രധാന ഔഷധം കൂടിയാണ് ഉലുവ. ഉലുവ മുളപ്പിച്ച് കഴിക്കുന്നത് ലൈംഗീക ശേഷി വര്‍ദ്ധിപ്പിക്കും.
പ്രമേഹ രോഗികള്‍ക്കും ഉലുവ നിര്‍ദ്ദേശിക്കപ്പെടുന്നു. ഉലുവ മുളപ്പിച്ചത് ആഹാരത്തില്‍ ആറുമാസം തുടര്‍ച്ചയായി ഉള്‍പ്പെടുത്തിയാല്‍ പ്രമേഹത്തിന് ശമനമുണ്ടാകും. അമിത വണ്ണമുള്ളവര്‍ക്കും ഉലുവ ഉത്തമമായ ഒരു പ്രതിവിധിയാണ്. ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വയറില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് നീക്കുന്നതിനും ഉലുവ ഉത്തമമാണ്.
ശരീരത്തിലെ കൊളസ്‌ട്രോള്‍ നീക്കുന്നതിന് ഉലുവ ഉപയോഗിക്കേണ്ട വിധമുണ്ട്. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ഉലുവ ചേര്‍ത്ത് പന്ത്രണ്ട് മണിക്കൂര്‍ വെയ്ക്കുക. ഉലുവ കുതിര്‍ന്ന് കഴിയുമ്പോള്‍ എടുത്തു മാറ്റിയതിനു ശേഷം വെള്ളം അരിച്ചെടുത്ത് സ്വല്പം നാരങ്ങയുടെ നീരും ചേര്‍ക്കുക. ഈ വെള്ളം കുടിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ് നീങ്ങി വണ്ണം കുറയുന്നത് വളരെ വേഗത്തില്‍ സാധ്യമാകും. അമിത വണ്ണമുള്ളവര്‍ക്ക് ശരീര സൗന്ദര്യം തിരികെ നേടാനുള്ള ഉത്തമ പ്രതിവിധിയാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha