രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ തൈര്

തൈര് കഴിക്കുന്ന സ്ത്രീകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വരാനുള്ള സാധ്യത കുറയുമെന്ന് പഠനം. ആഴ്ചയില്‍ ഒരു തവണ തൈര് കഴിക്കുന്ന സ്ത്രീകളെക്കാള്‍ ആഴ്ചയില്‍ അഞ്ചോ അതിലധികമോ തവണ കഴിക്കുന്നവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വരാനുള്ള സാധ്യത 20 ശതമാനം കുറവാണ്. സ്ത്രീകളില്‍ നീണ്ട കാലത്തേക്ക് രക്തസമ്മര്‍ദ്ദം വരില്ല.
ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഡയറി ഉല്‍പ്പന്നങ്ങള്‍ പ്രത്യേകിച്ച് തൈര് സഹായിക്കുമെന്ന് യു എസിലെ ബോസ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി ജസ്റ്റിന്‍ ബ്യൂയെന്‍ഡിയ പറയുന്നു. പാലും പാല്‍ക്കട്ടിയും ദിവസവും ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന് ഗുണകരമാണെന്നും എന്നാല്‍ തൈര് മറ്റു പാലുല്‍പ്പന്നങ്ങളെക്കാള്‍ ഗുണം ചെയ്യുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha