പോഷകങ്ങളേറെയും ആപ്പിളിനേക്കാള്‍ കൂടുതല്‍ ആപ്പിളിന്റെ തൊലിയില്‍

ആപ്പിള്‍ കഴിയ്ക്കുമ്പോള്‍ തൊലി കളയുന്നത് ആപ്പിളിലെ എല്ലാ തരത്തിലുള്ള വിറ്റാമിനുകളും കളയുന്നതിനു തുല്യമാണ്. പലപ്പോഴും ആപ്പിളിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ ആപ്പിളിന്റെ തൊലിയില്‍ ആണ് അടങ്ങിയിട്ടുള്ളത്.
വിറ്റാമിന്റെ കലവറയാണ് ആപ്പിളിന്റെ തൊലി. വിറ്റാമിന്‍ സിയും എയും ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ആപ്പിള്‍ തൊലിയുടെ പ്രത്യേകത. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
ധാതുക്കള്‍ ധാരാളം അടങ്ങിയിട്ടുള്ളതും ആപ്പിളിന്റെ തൊലിയെ ആരോഗ്യകരമാക്കുന്നു. പൊട്ടാസ്യം, ഇരുമ്ബ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിയ്ക്കുന്നത് കോശങ്ങളുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു.
ആപ്പിളിന്റെ തൊലിയില്‍ മൂന്നില്‍ രണ്ട് ഭാഗവും ഫൈബര്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ഭക്ഷണശീലത്തില്‍ ഫൈബറിന്റെ ആവശ്യകത വിവരിക്കാവുന്നതിലും അധികമാണ്.
ദിവസവും രാവിലെ ഒരു ആപ്പിള്‍ കഴിയ്ക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. എന്നാല്‍ കഴിയ്ക്കുമ്പോള്‍ ആപ്പിളിന്റെ തൊലി കളയാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഹൃദയ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് ആപ്പിള്‍ സഹായിക്കും. ആപ്പിള്‍ തൊലി കളയാതെ കഴിയ്ക്കുന്നത് ഹൃദയാഘാതത്തില്‍ നിന്നും നമ്മെ മോചിപ്പിക്കുന്നു. ഹൃദയാഘാതം വന്നവര്‍ ദിവസവും കിടക്കുന്നതിനു മുന്‍പ് ആപ്പിള്‍ തൊലിയോട് കൂടി കഴിയ്ക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കും.
തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അത്യാവശ്യമായി ചെയ്യേണ്ട കാര്യമാണ് ആപ്പിള്‍ കഴിയ്‌ക്കേണ്ടത്. എന്നാല്‍ തൊലിയോട് കൂടിയ ആപ്പിള്‍ ആണ് കഴിയ്‌ക്കേണ്ടത്. ഇത് തടി കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും അല്‍പം മുന്നില്‍ തന്നെയാണ് ആപ്പിള്‍. ആപ്പിളിന്റെ തൊലിയോട് കൂടി കഴിയ്ക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു.
ആപ്പിളിന്റെ തൊലിയോട് കൂടി കഴിയ്ക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മത്തെ സുന്ദരമാക്കുന്നതിന് ഏറ്റവും നല്ലതാണ് ആപ്പിള്‍. ആപ്പിള്‍ തൊലിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകള്‍ ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha