Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

17 JULY 2026 05:41 PM IST
മലയാളി വാര്‍ത്ത

ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ കണ്ടെത്തലുകളും നൂതനാശയങ്ങളും ലബോറട്ടറിയുടെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങാതെ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള സാധാരണക്കാരനിലേക്ക് എത്തിച്ചേരണമെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ തിരുവനന്തപുരത്തുള്ള ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ സംഘടിപ്പിച്ച‘T-RIC X’ഇംപാക്ട് റിസര്‍ച്ച് കോണ്‍ക്ലേവും എഎന്‍ആര്‍എഫ് ഗ്രാന്റി മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രവും റോബോട്ടിക്‌സും ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ വികസിക്കുമ്പോഴും മനുഷ്യസ്പര്‍ശവും കാരുണ്യവും കാത്തുസൂക്ഷിക്കാന്‍ ഗവേഷകര്‍ക്കും വിദഗ്ദ്ധര്‍ക്കും സാധിക്കണം.

ഒരു നല്ല ശാസ്ത്രജ്ഞനോ, ഡോക്ടറോ, ഉദ്യോഗസ്ഥനോ ആകുന്നതിന് മുന്‍പ് മികച്ചൊരു മനുഷ്യനാകാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച പ്രമുഖ വിദ്യാഭ്യാസഗവേഷണ ഹബ്ബുകളില്‍ ഒന്നായി തിരുവനന്തപുരം മാറിയ പശ്ചാത്തലത്തില്‍, ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച ഈ കൂട്ടായ്മ ഏറെ പ്രശംസനീയമാണ്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സമസ്ത മേഖലകളിലും ഡിജിറ്റല്‍ സംവിധാനങ്ങളും സാങ്കേതികവിദ്യയും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഇത്തരം വേദികള്‍ ചര്‍ച്ച ചെയ്യണം.

വയലില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകന്റെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമ്പോഴാണ് ഗവേഷണങ്ങള്‍ സഫലമാകുന്നത്. 2047ഓടെ രാജ്യം കൈവരിക്കാന്‍ ലക്ഷ്യമിടുന്ന 'വികസിത ഭാരതം' എന്ന സ്വപ്നം രാജ്യത്തെ ഒരോ സാധാരണക്കാരന്റെയുമാണ്. ആ ലക്ഷ്യത്തിലേക്കുള്ള പാത കടന്നുപോകുന്നത് 'വികസിത കേരള'ത്തിലൂടെയാണ്. കേരളത്തിന് എക്കാലത്തും ഇത്തരം വികസന മുന്നേറ്റങ്ങളില്‍ മുന്‍കൈ എടുത്ത പാരമ്പര്യമുണ്ട്. വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ പരസ്പരം പങ്കുവെച്ചുകൊണ്ട് വികസിത ഭാരത നിര്‍മ്മിതിക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ക്ലേവില്‍ പങ്കെടുത്ത വിദഗ്ദ്ധരോട് ഗവര്‍ണര്‍ ആഹ്വാനം ചെയ്തു.

ശ്രീചിത്ര അക്കാദമിക് അഫയേഴ്‌സ് ഡീന്‍ ഡോ. ശ്രീനിവാസന്‍. കെ ചടങ്ങില്‍ SCTIMST-ലെ IB അംഗവും എം.പി.യുമായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. കെ.എസ്.എച്ച്.ഇ.സി വൈസ് ചെയര്‍മാന്‍ ഡോ.അച്യുത്ശങ്കര്‍ എസ്. നായര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി. കോണ്‍ക്ലേവ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ആര്‍. എസ്. ജയശ്രീ, ബിഎംടി വിംഗ് തലവന്‍ ഡോ. ഹരികൃഷ്ണ വര്‍മ്മ പി.ആര്‍ എന്നിവരുള്‍പ്പെടെ ശാസ്ത്രസാങ്കേതികവൈദ്യശാസ്ത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ANRF), അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി (ACS), തിരുവനന്തപുരം റിസര്‍ച്ച് ആന്‍ഡ് ഇന്നോവേഷന്‍ ക്ലസ്റ്റര്‍ (T-RIC)
എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ദ്വിദിന പരിപാടി സംഘടിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (1 minute ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (4 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (10 minutes ago)

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (1 hour ago)

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം പൈലറ്റ് മനഃപൂര്‍വം ഇടിച്ചത്..! കോക്പിറ്റ് ശബ്ദരേഖ തയ്യാര്‍; ക്യാപ്റ്റന്റെ വീട് വളഞ്ഞ് NIA  (1 hour ago)

ഭർത്താവിനും മകനും അനസ്തേഷ്യ കൊടുത്ത് കുത്തി..! മൃതദേഹത്തിനടുത്ത് റീൽസ് നോക്കിയിരുന്ന ഈ 'തള്ള'..!  (2 hours ago)

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ  (2 hours ago)

നാട്ടിലേക്ക് പ്രവാസികൾ വരുന്നില്ല...! വിമാനങ്ങൾ ഇല്ല വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ വിമാനത്താവളത്തിൽ മരിച്ച് പ്രവാസി  (2 hours ago)

I P ബിനുവിന്റെ അവസ്ഥ കണ്ടോ ഷുഗർ കൂടി ബോധരഹിതൻ ആശുപ്രതിയിൽ..! തിരിഞ്ഞ് നോക്കാതെ പിണറായി..!AC റൂമിൽ ഉറങ്ങി വീണ  (2 hours ago)

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ കറന്‍റ് പോയി..ചാടി എഴുന്നേറ്റ് അവർ ടെൻഷനാവണ്ട ഇപ്പോൾ വരും..! ജനം എടുത്ത് അലക്കി തുടങ്ങി  (2 hours ago)

പെണ്ണേ ഷോ കാണിക്കാതെ വീട്ടിൽ പോ..സുഗുപട വളഞ്ഞു കൊടുങ്കാറ്റായി പെണ്ണ് ഒരുത്തനും അടുത്തില്ല..! എല്ലാത്തിനെയും തീർത്തു  (2 hours ago)

സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്ന രീതിയിലുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

വീണ വിജയനെ അറസ്റ്റുചെയ്യും മാസപ്പടി കണക്കുകള്‍ പുറത്ത് വേറെയും അക്കൗണ്ടില്‍ പണം ഇഡിയുടെ തീരുമാനം ഉടന്‍  (2 hours ago)

അഞ്ചുവയസുകാരന് സഹപാഠിയായ പെണ്‍കുട്ടിയുടെ ക്രൂരമര്‍ദനം  (2 hours ago)

Malayali Vartha Recommends