ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക്....

ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക്. ടോക്കിയോയിൽ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിന്ന് ജപ്പാന്റെ സൂപ്പർ താരം നൊസോമി ഒകുഹാര പരിക്കേറ്റ് പിന്മാറിയതിനെ തുടർന്നാണ് സിന്ധുവിന് സെമി ഫൈനൽ ഉറപ്പാക്കിയത്.
ഈ സീസണിൽ സിന്ധുവിന്റെ മൂന്നാമത്തെ സെമിഫൈനൽ പ്രവേശനമാണിത്. മലേഷ്യൻ സൂപ്പർ 1000, ഓസ്‌ട്രേലിയ സൂപ്പർ 500 ടൂർണമെന്റുകളിലാണ് ഇതിന് മുൻപ് താരം സെമിയിലെത്തിയത്. കൂടാതെ, 2023 ലെ ഡെന്മാർക്ക് ഓപ്പണിന് ശേഷം സിന്ധു യോഗ്യത നേടുന്ന ആദ്യ സൂപ്പർ 750 സെമിഫൈനൽ കൂടിയാണിത്. ഈ സീസണിലെ തന്റെ ആദ്യ കിരീടം ലക്ഷ്യമിടുന്ന 31കാരിയായ സിന്ധു സെമിയിൽ ടോക്കിയോ ഒളിമ്പിക്സ് ചാമ്പ്യനും ലോക നാലാം നമ്പറുമായ ചൈനീസ് താരം ചെൻ യുഫെയ്‌യെ നേരിടും.
ഇരുവരും നേർക്കുനേർ വന്നപ്പോൾ എട്ട് തവണ ചെൻ യുഫെയ് വിജയിച്ചപ്പോൾ ആറ് തവണയാണ് സിന്ധുവിന് ജയിക്കാൻ കഴിഞ്ഞത്.
"https://www.facebook.com/Malayalivartha

























