നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം. ലോക്കപ്പിൽനിന്ന് ബന്ധുക്കളായ പ്രതികളെ രക്ഷിക്കാനായിരുന്നു ഇൻസ്‌പെക്ടർ യഹ്യയുടെ ശ്രമം. നീക്കം പോലീസ് തടഞ്ഞതോടെ ലോക്കപ്പിന് മുന്നിൽ കിടന്നായി ഭീഷണി. തുടർന്ന് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. നെടുമങ്ങാട് സ്റ്റേഷനിലെത്തിയ യഹ്യ, ലോക്കപ്പിലുണ്ടായിരുന്ന ചില പ്രതികൾ തന്റെ ബന്ധുക്കളാണെന്നും അവരെ തുറന്നുവിടണമെന്നും ആവശ്യപ്പെട്ടു. പോലീസ് വിസമ്മതിച്ചു. തുടർന്ന് യഹ്യ സ്‌റ്റേഷന്റെ ഉള്ളിലേക്ക് അതിക്രമിച്ച് കടക്കുകയും സെല്ലിന് മുന്നിൽ കിടന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ നെടുമങ്ങാട് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയെങ്കിലും അത് നടന്നോ എന്ന് വ്യക്തമല്ല. യഹ്യ മദ്യപിച്ചിരുന്നതായി സംശയം ഉന്നയിക്കപ്പെട്ടുവെങ്കിലും അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ട്രാഫിക് പോലീസുകാരന്റെ കരണത്തടിക്കൽ, എ.ആർ. ക്യാമ്പിലെ പോലീസുകാരുമായി അടിപിടി തുടങ്ങിയ സംഭവങ്ങളിൽ ഉൾപ്പെട്ടയാളാണ് യഹ്യ. പിന്നീട് ഇദ്ദേഹത്തെ എസ്‌സിആർബിയിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha























