ക്ലോര്‍പൈറിഫോസ് കീടനാശിനി മനുഷ്യശരീരത്തെ ബാധിക്കുന്നതെങ്ങനെയെന്നു നോക്കാം

കീടനാശിനിയായ ക്ലോര്‍പൈറിഫോസിന്റെ ഉപയോഗവും മനുഷ്യശരീരത്തെ അത് എപ്രകാരം ബാധിക്കുമെന്നും പരിശോധിക്കാം.. ഓര്‍ഗനോ ഫോസ്‌ഫേറ്റ് വിഭാഗത്തില്‍പ്പെടുന്ന കീടനാശിനിയായ ക്ലോര്‍പൈറിഫോസ് പ്രധാനമായും കേരളത്തില്‍ ഉപയോഗിക്കുന്നത് വാഴത്തോട്ടങ്ങളിലാണ്. ചിതിലും ഉറുമ്പും വരാതിരിക്കാന്‍ മണ്ണിലാണ് ഇത് തളിക്കുന്നത്. ഓറഞ്ച്, ആപ്പിള്‍ തോട്ടങ്ങളിലും പുല്‍ത്തകിടികള്‍ വെച്ചുപിടിപ്പിക്കുന്നിടത്തും ഇത് ഉപയോഗിച്ചുവരുന്നുണ്ട്.
നാഡീവ്യൂഹത്തെയാണ് ക്ലോര്‍പൈറിഫോസ് പ്രധാനമായും ബാധിക്കുക. നാഡീകോശങ്ങള്‍ തമ്മിലുള്ള സന്ദേശങ്ങളെ നിയന്ത്രിക്കുന്ന എന്‍സൈമുകളെ തടയുകയാണ് ഈ രാസവസ്തു ചെയ്യുന്നത്. ഇതോടെ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം തകരാറിലാകും.
അമിത വിയര്‍പ്പ്, തളര്‍ച്ച, തലവേദന, ഛര്‍ദ്ദി, പേശീവലിവ് തുടങ്ങിയ ലക്ഷണങ്ങളാണുണ്ടാകുക. കൂടുതല്‍ അളവില്‍ ശരീരത്തിലെത്തിയാല്‍ കാഴ്ചയെ ബാധിച്ചേക്കാം. ബോധക്ഷയം, അപസ്മാരം, ശ്വാസതടസ്സം, പക്ഷാഘാതം മുതലായവയും ഉണ്ടാകാം. കീടനാശിനി ശരീരത്തിലെത്തിയാല്‍ അവയെ വിഘടിപ്പിച്ച് നിര്‍വീര്യമാക്കുന്നത് കരളാണ്. കരളിന്റെ പ്രവര്‍ത്തനം തകരാറിലായ വ്യക്തികളില്‍ രാസവസ്തു വളരെവേഗം രക്തത്തില്‍ കലരാനും അപകടം സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഒരു കിലോഗ്രാം ഭാരമുള്ള ജീവികളില്‍ 150 മില്ലിഗ്രാമില്‍ കൂടുതല്‍ ക്ലോര്‍പൈറിഫോസ് ചെന്നാല്‍ അന്ത്യം സംഭവിക്കും.
വീര്യംകൂട്ടാന്‍ വീര്യംകൂട്ടാനായി നേരിയ തോതില്‍ വാറ്റ്ചാരായത്തില്‍ കലര്‍ത്തുന്നവരുണ്ട്. വാറ്റുമായി ചേരുമ്‌ബോള്‍ നാഡീവ്യൂഹങ്ങളിലേയ്ക്ക് വിഷം പെട്ടെന്ന് ആഗിരണംചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha