ക്യാന്‍സര്‍ തടയാന്‍ മുന്തിരിക്കുരു

കഴുത്തിലും തലയിലുമുണ്ടാകുന്ന ക്യാന്‍സര്‍ തടയാന്‍ മുന്തിരിയുടെ കുരു സഹായിക്കുമെന്ന് പഠനം. അമേരിക്കയിലെ കൊളറാഡോ യൂണിവേഴ്‌സിറ്റി ഓഫ് ക്യാന്‍സര്‍ സെന്ററിലെ ഡോ രാജേഷ് അഗര്‍വാളാണ് ഇതെക്കുറിച്ച് പഠനം തടത്തിയത്. ഇന്ത്യന്‍ വംശജനാണ് ഇദ്ദേഹം.
മുന്തിരിയുടെ കുരുവില്‍ നിന്നുണ്ടാക്കുന്ന ഒരു ഉല്‍പന്നമാണ് ഇതിന് സഹായിക്കുന്നത്. ക്യാന്‍സറുണ്ടാക്കുന്ന കോശങ്ങളുടെ വളര്‍ച്ച തടയുകയാണ് ഇത് ചെയ്യുന്നത്. സാധാരണയായി ക്യാന്‍സര്‍ കോശങ്ങള്‍ അതിവേഗം വിഘടിച്ചു പെരുകും. ഇതാണ് ക്യാന്‍സര്‍ വരുത്തുകയും അസുഖം ഗുരുതരമാക്കുകയും ചെയ്യുന്നത്. എന്നാല്‍ ചേര്‍ന്ന ചുറ്റുപാടുകളില്‍ മാത്രമാണ് ഈ വളര്‍ച്ച നടക്കുക. മുന്തിരിക്കുരു ഇതിന് പ്രതികൂലമായ സാഹചര്യമുണ്ടാക്കുകയും അങ്ങനെ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ നല്ല കോശങ്ങളെ ഇവ നശിപ്പിക്കുന്നുമില്ല.
എലികളിലാണ് ഇതെക്കുറിച്ചുള്ള ആദ്യപരീക്ഷണങ്ങള്‍ നടത്തിയത്. ഇത് വിജയമായതോടെ മനുഷ്യകോശങ്ങളിലും ഇത് പരീക്ഷിച്ചു വിജയിച്ചു. അമേരിക്കയില്‍ മാത്രം ഒരു വര്‍ഷം 12,000 പേര്‍ തലയിലും കഴുത്തിലും ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha