പതാഞ്ജലി നൂഡില്‍സ് മാഗിയെക്കാള്‍ വില്ലന്‍

ബാബാ രാംദേവിന്റെ പതാഞ്ജലി ആട്ട നൂഡില്‍സ് ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തല്‍. മീററ്റിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗസ് അഡ്മിനിസ്‌ട്രേഷനാണ് പതാഞ്ജലി ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയത്. നേരത്തെ മാഗിയിലും, യിപ്പിയിലും ആരോഗ്യത്തിന് ദേഷകരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
രുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തുവാണ് ആരോഗ്യത്തിന് ഹാനികരമാവരുക. മാഗിയേക്കാള്‍ കൂടിയ അളവിലാണ് ഈ രാസവസ്തു പതാഞ്ജലിയില്‍ കണ്ടെത്തിയത്. ഫെബ്രുവരി അഞ്ചിനായിരുന്നു നൂഡില്‍സ്, മാഗി യിപ്പി എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. പരിശോധന ഫലം പുറത്തുവന്നപ്പോഴാണ് മൂന്നിലും ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്.
നിയമപ്രകാരം രുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കാവുന്ന രാസവസ്തുവിന്റെ അളവ് ഒരു ശതമാനമാണ് . എന്നാല്‍ നൂഡില്‍സുകളില്‍ ഇവയുടെ അളവ് കൂടുതലാണെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha