പോളിയോ വാക്‌സിന്‍ കുത്തിവയ്പ് നമ്മുടെ നാട്ടിലും

ആഗോള പോളിയോ നിര്‍മാര്‍ജന യജ്ജത്തിന്റെ അവസാന ഘട്ട പരിപാടിയായ ഐ.പി.വി. കുത്തിവയ്പ് (ഇനാക്ടിവേറ്റഡ് പോളിയോ വാക്‌സിന്‍) എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി നല്‍കാന്‍ തീരുമാനമായി. ലോകാരോഗ്യ സംഘടനയും കേന്ദ്രസര്‍ക്കാരും ചേര്‍ന്നാണ് ഐ.പി.വി. കുത്തിവയ്പ് സാര്‍വത്രികമാക്കുന്നത്.
ഇതിന്റെ ഭാഗമായി എസ്.എ.ടി. ആശുപത്രിയില്‍ ഐ.പി.വി. കുത്തിവയ്പ്പിന് തുടക്കമായി. ഈ മാസം ഒന്നു മുതല്‍ ആറ് ആഴ്ച, 14 ആഴ്ച എന്നീ കാലയളവുകളില്‍ ശിശുക്കള്‍ക്ക് നല്‍കുന്ന പ്രതിരോധ കുത്തിവയ്പിനോടൊപ്പം ഐ.പി.വി. കുത്തിവയ്പ്പും നല്‍കിത്തുടങ്ങി. ശിശുരോഗ വിഭാഗം മേധാവിയും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് സംസ്ഥാന പ്രസിഡന്റുമായ ഡോ. കെ.ഇ. എലിസബത്ത് ഇതിന് നേതൃത്വം നല്‍കി.
തുള്ളി മരുന്നിനേക്കാള്‍ ചെലവേറിയ പോളിയോ വാക്‌സിന്‍ കുത്തിവയ്പ്പ് വികസിത രാജ്യങ്ങളില്‍ നേരത്തെ തന്നെ നടപ്പാക്കിയിരുന്നു. ഏപ്രില്‍ അവസാനത്തോടെ ഐ.പി.വി. ഇഞ്ചക്ഷന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha