രോഗം തിരയാനായി ഗൂഗിളിന്റെ ഹെല്‍ത്ത് കാര്‍ഡ്

ഇന്ത്യയില്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ രംഗത്ത്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട തിരയലുകള്‍ക്ക് ഗൂഗിളില്‍ ഹെല്‍ത്ത് കാര്‍ഡ് എന്ന പുതിയ ഫീച്ചറില്‍ നാലൂറിലധികം പ്രധാനപ്പെട്ട രോഗങ്ങളും അവയുടെ വിശദവിവരങ്ങളും ലഭ്യമാണ്. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഈ സേവനം ലഭ്യമാകുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
ഒരു രോഗം തിരയുമ്പോള്‍ സാധാരണയായി ലഭിക്കുന്ന ഉത്തരങ്ങള്‍ക്ക് പുറമെ ഒരു പ്രത്യേ പാനലും ലഭിക്കും. കാര്‍ഡ് എന്നു ഗൂഗിള്‍ പേരു നല്‍കിയിരിക്കുന്ന ഈ പാനലില്‍ രോഗലക്ഷണങ്ങള്‍, ആവശ്യമായ ലാബ് ടെസ്റ്റുകള്‍, പരിശോധനാ വിവരങ്ങള്‍, രോഗനിവാരണ മാര്‍ഗം, രോഗം പ്രധാനമായും ബാധിക്കുന്ന ഏജ് ഗ്രൂപ്പുകള്‍, രോഗ സ്വഭാവം (സാംക്രമികം, അസാംക്രമികം) എന്നിവയടക്കം രോഗത്തെ സംബന്ധിക്കുന്ന പൂര്‍ണ വിവരങ്ങളും ഈ കാര്‍ഡില്‍ ലഭിക്കും.
ലോകത്തു നടക്കുന്ന 20 തിരയലുകളില്‍ ഒന്ന് ആരോഗ്യസംബന്ധമാണെന്ന് ഗൂഗിള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ ആദ്യമായി അവതരിപ്പിച്ച ഹെല്‍ത്ത് കാര്‍ഡ് രണ്ടാഴ്ച മുന്‍പാണു ബ്രസീലില്‍ പുറത്തിറക്കിയത്. ആരോഗ്യസംഘടനകള്‍ അംഗീകരിച്ച വിവരങ്ങളാണു ഗൂഗിള്‍ ഹെല്‍ത്ത് കാര്‍ഡില്‍ നല്‍കുന്നതെന്നും എന്നാലിത് ആരോഗ്യ പരിശോധനയ്ക്കു പകരമല്ലെന്നും ഗൂഗിള്‍ സെര്‍ച്ചിന്റെ പ്രൊഡക്ട് മാനേജര്‍ പ്രേം രാമസ്വാമി മുന്നറിയിപ്പു നല്‍കുന്നു.
ഇന്ത്യയില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാണ്. കൂടുതല്‍ ഭാഷകളില്‍ ഈ സേവനം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. എയിംസ്, അപ്പോളോ, കൊളംബിയ ഏഷ്യ ആശുപത്രികളുമായി സഹകരിച്ചാണ് ഈ സേവനം ഗൂഗിള്‍ ഇന്ത്യയില്‍ നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha