നിങ്ങൾ ബിയർ പ്രേമികളാണോ ?

പൊതുവെ മദ്യപാനം കൊണ്ടുമാത്രം വരുന്ന അസുഖമാണ് കരള്‍ വീക്കം അഥവാ ലിവര്‍ സിറോസിസ് എന്നായിരുന്നു ഇതുവരെയുണ്ടായിരുന്നത്. എന്നാല്‍ ഭക്ഷണക്രമത്തിലെ അശാസ്‌ത്രീയത, ഫുഡിന്റെയും ശീതളപാനീയങ്ങളുടെയും അമിത ഉപയോഗം കരള്‍വീക്കത്തിന് കാരണമാകും. എന്നാൽ അമിതമായ ബിയർ ഉപയോഗം പ്രമേഹം വരുത്താനുള്ള സാധ്യതകൂട്ടുമെന്നതാണ് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
അങ്ങനെയെങ്കിൽ കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം വരും വർഷ ങ്ങളിൽ കുതിച്ചുയരാനുള്ള സാധ്യത കൂടുതലാണ്. കാരണം ബാറുകൾ പൂട്ടിയതോടെ കേരളത്തിലെ ബിയർ ഉപയോഗത്തിൽ വൻ വർധന ഉണ്ടായിരിക്കുന്നു. മദ്യപിച്ചിരുന്ന പലരും ലഹരികിട്ടാൻ അമിതമായ അളവിൽ ബിയർ കുടിക്കാൻ തുടങ്ങിയതും ബിയറിന്റെ ഉപയോഗം കൗമാരക്കാരിൽ വ്യാപകമാകാൻ തുടങ്ങിയതും അമിതവണ്ണം മുതൽ പ്രമേഹം വരെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങളുെട സാധ്യത വർധിപ്പിക്കുന്നുണ്ട്.
മദ്യപിക്കാത്തവരില്‍ തെറ്റായ ഭക്ഷണശീലവും പൊണ്ണത്തടിയുമാണ് ലിവര്‍ സിറോസിസ് ഉണ്ടാക്കുന്നത്. തങ്ങള്‍ക്ക് ലിവര്‍ സിറോസിസ് ഉണ്ടാകില്ല എന്നാണ് ബിയര്‍, വൈന്‍ എന്നിവ കുടിക്കുന്നവര്‍ ധരിക്കുന്നത്. ബിയറിലും എത്തനോൾ (ആൽക്കഹോൾ) അടങ്ങിയിരിക്കുന്നു എന്നതുകൊണ്ടുതന്നെ അത് അപകടകാരിയാണ്.
മറ്റു മദ്യങ്ങളെ അപേക്ഷിച്ചു ബിയറിൽ എത്തനോളിന്റെ അളവു കുറവാണ് എന്നതാണ് സത്യം. എന്നാൽ ശരീരത്തിന് ഹാനികരമാകുന്ന ഒരു പദാർഥം നേർപ്പിച്ചു കഴിക്കാൻ ആരും ഉപദേശിക്കാറില്ലല്ലോ. പ്രത്യേകിച്ചു എത്തനോളിന് ആശ്രിതത്വ–അടിമത്ത മനോഭാവങ്ങൾ ഉണ്ടാക്കാനുള്ള കഴിവുണ്ട് എന്നാൽ യാഥാർഥ്യം കൂടി ഒാർക്കുക. അതുപോലെ തന്നെ കഴിക്കുന്ന ബിയറിന്റെ അളവ് കൂടുന്നതിനനുസരിച്ചു രക്തത്തിൽ കലരുന്ന എത്തനോളിന്റെ അളവും കൂടിവരും.
ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളാണ് ബിയറും വൈനും കളളും ഉള്‍പ്പെടെ എല്ലാം. 30 മില്ലി വിദേശമദ്യം കഴിച്ചാല്‍ തന്നെ 10 ഗ്രാം ഈഥൈല്‍ ആല്‍ക്കഹോളാണ് ശരീരത്തിലെത്തുന്നത്. 100 മുതല്‍ 250 മില്ലി ലിറ്റര്‍ വൈനിലും 250 മുതല്‍ 300 മില്ലി ബിയറിലും ഇതേ അളവില്‍ തന്നെ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്.
അതായത് നാലു സ്മോള്‍ കഴിക്കുന്ന ആള്‍ അകത്താക്കുന്നതിനേക്കാള്‍ ആല്‍ക്കഹോളാണ് രണ്ടു കുപ്പി ബിയര്‍ കുടിക്കുന്നയാളുടെ ശരീരത്തിലെത്തുക. 30 മി.ലീ വിദേശമദ്യം=100 മി.ലീ വൈന്‍= 250 മി.ലീ ബിയര്‍= 500മി.ലീ കളള് എന്നാണ് ആല്‍ക്കഹോളിന്‍റെ അളവ് കണക്കാക്കുന്നത്. നമ്മൾ കഴിക്കുന്ന ബിയറിെന്റ അളവ് കൂടിയിരിക്കുന്നതിനാൽ ദോഷമുണ്ടാക്കുന്ന കാര്യത്തിൽ ബിയറും മദ്യവും സമാസമം നൽകുന്ന ഒന്നുതന്നെയാണ്.
https://www.facebook.com/Malayalivartha